ഭോപ്പാൽ: കാമുകനൊപ്പം ഒളിച്ചോടിയതിന് ഭർത്താവിനെ തോളിലെടുത്ത് റോഡിലൂടെ നടത്തിച്ച് യുവതിക്ക് നാട്ടുകാരുടെ ശിക്ഷ.
മദ്ധ്യപ്രദേശിലെ ആദിവാസി ഗ്രാമമായ ത്ധാഭുവയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
Advertisements
ക്ഷീണിച്ചവശയായ യുവതിയെ നിർബന്ധിച്ച് നടത്തിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
കുറച്ചുദിവസങ്ങൾക്കുമുമ്പോണ് 27കാരിയായ യുവതി ദേവിഗഡിലുള്ള ഭർത്താവിന്റെ വീട്ടിൽനിന്ന് ഗുജറാത്തിലേക്ക് കാമുകനൊപ്പം പോയത്.
എന്നാൽ, ഭർതൃവീട്ടുകാർ ഇരുവരെയും പിന്തുടർന്ന് തിരികെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
തുടർന്ന് യുവതിയെ മർദ്ദിച്ച് അവശയാക്കി ഭർത്താവിനെ തോളിലെടുത്ത് നടത്തിക്കുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Advertisement