വിലക്ക് ഏര്‍പ്പെടുത്തണം: ധോണിക്ക് എതിരെ ആഞ്ഞടിച്ച് വിരേന്ദര്‍ സെവാഗ്

24

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തിനിടെ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ക്ഷുഭിതനായി മൈതാനത്തിറങ്ങിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് എതിരെ വിരേന്ദര്‍ സെവാഗ്.

ധോണിക്ക് ഒന്നോ രണ്ടോ മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തണമായിരുന്നുവെന്ന് ഈ മുന്‍ ഇന്ത്യന്‍ താരം ആവശ്യപ്പെട്ടു.

Advertisements

ടീം ഇന്ത്യക്ക് വേണ്ടിയാണ് ധോണി ഇങ്ങനെ പെരുമാറിയിരുന്നതെങ്കില്‍ സന്തോഷം തോന്നുമായിരുന്നു.

ഒരിക്കല്‍ പോലും ഇന്ത്യന്‍ ടീമിനു വേണ്ടി അദ്ദേഹം ഇങ്ങനെ ദേഷ്യത്തില്‍ സംസാരിച്ച് കണ്ടിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ചെന്നൈയ്ക്കു വേണ്ടി ഏറെ വികാരാധീനനായിട്ടാണ് ധോണി സംസാരിക്കുന്നത്.

നോബൗളിനെ കുറിച്ച് ക്രീസില്‍ ഉണ്ടായിരുന്ന ബാറ്റ്സ്മാന്മാര്‍ അമ്ബയറുമായി സംസാരിക്കുമ്‌ബോള്‍ ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങുമെന്ന് ഞാനൊരിക്കലും കരുതിയില്ല.

ശരിയായ നടപടി ആയിരുന്നില്ല ഇതെന്നും സെവാഗ് പറഞ്ഞു. അതേസമയം ധോണിയെ പിന്തുണയ്ക്കുന്ന നിലപാടാണ് മുന്‍ ഇന്ത്യന്‍ നായകനും ഡല്‍ഹി കാപിറ്റല്‍സ് ഉപദേശകനുമായ സൗരവ് ഗാംഗുലിയുടെ ഭാഗത്ത് നിന്നുണ്ടായത്.

എല്ലാവരും മനുഷ്യരാണ്. വിവരണാതീതമായ മത്സരചൂടാണ് ധോണിയെ കളത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ഗാംഗുലി പറഞ്ഞു.

Advertisement