താരചക്രവര്‍ത്തി മോഹന്‍ലാലിന്റെ ലൂസിഫര്‍ മലയാളസിനിമയുടെ ഇതുവരെയുള്ള റെക്കോഡുകളെല്ലാം തിരുത്തിക്കുറിച്ച് മുന്നോട്ടു കുതിക്കുകയാണ്.
റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ നൂറു കോടി കളക്ട് ചെയ്ത് വിസ്മയമായി തീര്‍ന്നു കഴിഞ്ഞു മോഹന്‍ലാല്‍ പൃഥ്വിരാജ് ടീമിന്റെ ഈ ചിത്രം.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ മറ്റൊരു ചിത്രവും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ചിത്രീകരണം തുടങ്ങുന്നതിനു മുന്‍പ് തന്നെ ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയെന്ന വാര്‍ത്തയാണ് ആരാധകരെ ഞെട്ടിപ്പിക്കുന്നത്.
ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശമാണ് വിറ്റുപോയിരിക്കുന്നത്. റെക്കോര്‍ഡ് തുകയ്ക്കാണ് ഈ ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം വിറ്റുപോയതെന്നാണ് അറിയുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സിംഗപ്പൂരാണ് ആരംഭിക്കുന്നത്.
പിന്നീട് തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.
നവാഗതരായ ജിബി ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വിദേശത്ത് വിതരണത്തിനെത്തിക്കുക പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വിതരണം ചെയ്ത ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്സാണ്.
യുകെ, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്സ് ഇട്ടിമാണി റീലീസ് ചെയ്യുക.
ചാര്‍ളി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് എന്നിവരുടെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബി ജോജു ടീം. കോമഡി എന്റര്‍ടൈന്‍മെന്റായാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്. ഓണം റിലീസായാണ് ചിത്രം എത്തുന്നത്.