സൂപ്പര്‍ ഹിറ്റായിരുന്ന പോക്കിരിരാജ അവശേഷിപ്പിച്ച അലയൊലികളുടെ തുടര്‍ച്ചയായാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജ റിലീസിനെത്തിയത്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷകപ്രതികരണം തന്നെയാണ് നേടിയെടുത്ത് മുന്നേറുകയാണ്.
എന്നാല്‍ രാജ വെറും സ്‌ട്രോംഗല്ല. ട്രിപ്പിള്‍ സ്‌ട്രോംഗാണ് എന്ന് മമ്മൂക്ക് പറഞ്ഞതു പോലെ ചിത്രത്തിന് മൂന്നാംഭാഗമെന്ന വമ്പന്‍ സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
സിനിമയുടെ അവസാനമാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കേരളത്തിലാകമാനം 261 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ നിര്‍മ്മാണം നെല്‍സണ്‍ ഐപ്പാണ്. മമ്മൂട്ടിയുടെ മാസ് രംഗങ്ങളും തമാശയും നിറഞ്ഞു നില്‍ക്കുന്ന ആദ്യ പകുതി വേറെ ലെവലാണെന്ന് ആരാധകര്‍ പറയുന്നു.
പുലിമുരുകന്റെ ചരിത്ര വിജയത്തിനു ശേഷമാണ് മധുരരാജയുമായി വൈശാഖ് എത്തുന്നത്. അനുശ്രീ, അന്ന രാജന്‍, മഹിമ നമ്ബ്യാര്‍, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
ജയ്, നെടുമുടി വേണു, വിജയരാഘവന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, സിദ്ദിഖ്, നരേന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്തത് ഛായാഗ്രഹണം ഷാജികുമാറും സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കുന്നു.
ഇനിയൊരു രാജ സീരിസ് വേണമായിരുന്നോ എന്ന് ചോദിച്ചവര്‍ക്ക് ഉഗ്രന്‍ മറുപടിയാണ് മധുരാജയിലൂടെ കൊടുത്തിരിക്കുന്നത്.
മധുരരാജയുടെ മൂന്നാം ഭാഗം വരുന്നതായിയാണ് ഇപ്പോള്‍ സൂചനകള്‍ ലഭിക്കുന്നത് . അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള സൂചന പുറത്തു വിട്ടിരിക്കുന്നത്.
മധുരരാജ ചിത്രത്തിലൂടെ തന്നെയാണ് മൂന്നാം ഭാഗമായ മിനിസ്റ്റര്‍ രാജയെ കുറിച്ചുള്ള ചില സൂചനകള്‍ പുറത്തു വിട്ടത്.
എന്തായാലും പൃഥ്വിയുടെ വാക്ക് വെറുതെയായില്ല. മൂന്നാം ഭാഗത്തിനെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ആരധകരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.
എല്ലാവര്‍ക്കും അറിയേണ്ടത് മൂന്നാം ഭാഗത്തില്‍ മമ്മൂക്കയുടെ സഹോദരനായി എത്തുന്നത് ഏത് സിനിമ ഇന്‍സ്ട്രിയിലെ താരമാണെന്നാണ്.
മധുരരാജയുടെ അവസാന ഭാഗത്താണ് മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള സൂചന നല്‍കിയിരിക്കുന്നത്. മിനിസ്റ്റര്‍ രാജയായിട്ടാണ് മൂന്നാം ഭാഗത്ത് താരം എത്തുന്നത്രേ.
എന്തായാലും ആരാധകര്‍ക്കിടയില്‍ മിനിസ്റ്റര്‍ രാജ ആവേശം ജനിപ്പിച്ചിട്ടുണ്ട്. മൂന്നാം ഭാഗത്തിനായി കട്ട വെയിറ്റിങ്ങിലാണ് മമ്മൂക്ക ആരാധകര്‍