രാജയുടെ രണ്ടാം പടയോട്ടം അതി ഗംഭീരം: ആദ്യ പകുതി കൊലകൊല്ലിയെന്ന് പ്രേക്ഷകര്‍

7

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രം മധുരരാജ ആഘോഷമായി തീയേറ്ററുകളില്‍ എത്തി. വൈശാഖ് പുലിമുരുകന് ശേഷം സംവിധാനം ചെയ്ത ഈ മാസ്സ് മസാല എന്റെര്‍റ്റൈനെര്‍ രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്.

പുതുമുഖ നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് ആണ് 27കോടി രൂപ മുതല്‍ മുടക്കില്‍ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 250 ഇല്‍ അധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ഈ ചിത്രം നൂറിന് മുകളില്‍ ഫാന്‍സ് ഷോയുമായി ഇന്ന് രാവിലെ ഒന്‍പതു മണി മുതല്‍ ആണ് കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചത്.

Advertisements

മമ്മൂട്ടി ആരാധകരെ തൃപ്തരാക്കുന്ന ചിത്രം എന്നാണ് മധുര രാജയുടെ ആദ്യ പകുതി കഴിയുമ്പോള്‍ ഉള്ള പ്രേക്ഷക പ്രതികരണം. രാജ ആയുള്ള മമ്മൂട്ടിയുടെ മെഗാ വരവ് തന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

കഥയുടെ പശ്ചാത്തലം പ്രേക്ഷകരെ പരിചയപ്പെടുത്തിക്കൊണ്ടു ആരംഭിക്കുന്ന ചിത്രം രാജ ആയി മമ്മൂട്ടി എത്തുന്നതോടെ ടോപ് ഗിയറില്‍ ആവുകയാണ്. ഗംഭീര ഇന്‍ട്രൊഡക്ഷന്‍ ആണ് രാജ ആയി എത്തുന്ന മെഗാ സ്റ്റാറിന് നല്‍കിയിരിക്കുന്നത്. രാജ സ്‌പെഷ്യല്‍ ഡയലോഗുകളും അതുപോലെ ആദ്യ പകുതിയിലെ നര്‍മ്മങ്ങളും പ്രേക്ഷകരെ രസിപ്പിക്കുന്നു.

ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ഈ ചിത്രം ഒരു മാസ്സ് മസാല എന്റെര്‍റ്റൈനെര്‍ എന്ന നിലയില്‍ ആണ് വൈശാഖ് ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിക്ക് പുറമെ തമിഴ് നടന്‍ ജയ്, തെലുങ്കു താരം ജഗപതി ബാബു എന്നിവരും മലയാളത്തിലെ പ്രശസ്ത താരങ്ങളും ഈ ചിത്രത്തിന്റെ താര നിരയില്‍ ഉണ്ട്. സലിം കുമാര്‍ ആണ് ആദ്യ പകുതിയില്‍ കയ്യടി നേടിയ മറ്റൊരു താരം.

പോക്കിരി രാജയുടെ രണ്ടാം ഭാഗം പോലെ വന്നിരിക്കുന്ന ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ക്ക് പരിചിതമായത് കൊണ്ട് തന്നെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി സമയം കളയാതെ നേരിട്ട് കഥയിലേക്ക് പ്രവേശിക്കുന്നുണ്ട് ഈ ചിത്രം.

ഗോപി സുന്ദര്‍ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ നല്‍കിയിരിക്കുന്നത് ഷാജി കുമാര്‍ ആണ്. പീറ്റര്‍ ഹെയ്ന്‍ ആണ് ഈ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

വൈശാഖിന്റെ സംവിധാനത്തില്‍ 2010ലായിരുന്നു ആദ്യ ഭാഗമായ പോക്കിരിരാജ പുറത്തിറങ്ങിയിരുന്നത്. ആരാധകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ട ചിത്രങ്ങളിലൊന്നായിരുന്നു പോക്കിരിരാജ. രാജമാണിക്യം പോലെ ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്താന്‍ സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രത്തിന് സാധിച്ചിരുന്നു.

പോക്കിരിരാജയുടെ വിജയം മധുരരാജയും ആവര്‍ത്തിക്കുമോയെന്നത് എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യമാണ്. ആദ്യ ഭാഗത്തിനേക്കാള്‍ മെച്ചപ്പെട്ടൊരു രണ്ടാം ഭാഗമായിരിക്കും ചിത്രത്തിനെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഏതായാലും ഒരു മാസ് എന്റര്‍ടെയ്നറിനു വേണ്ട എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് സംവിധായകന്‍ വൈശാഖ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

Advertisement