മരണമാസ്സ് രാജാതാണ്ഡവം എന്ന് ആദ്യ പ്രതികരണങ്ങള്‍: രാജ പൊളിച്ചടുക്കുന്നു ട്രപ്പിള്‍ സ്‌ട്രോങ്ങായി തന്നെ

24

മമ്മൂട്ടി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനും ആകാംക്ഷകള്‍ക്കും വിരാമമിട്ട് മധുരരാജ തിയ്യേറ്ററുകളില്‍ എത്തി. മരണമാസ്സ് രാജാതാണ്ഡവം എന്നാണ് ആദ്യ പ്രേക്ഷക പ്രതികരണം. രാജയുടെ എന്‍ട്രി തന്നെ മരണമാസ്സ് എന്നാണ് ചെങ്ങന്നൂര്‍ സി സിനിമാസില്‍ രാജ കാണിുന്ന പ്രേക്ഷകന്റെ പ്രതികരണം.

Advertisements

പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു മെഗാസ്റ്റാര്‍ ചിത്രത്തിന് ലഭിച്ചിരുന്നത്. ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുക്കിയ സിനിമ ഒരു പക്ക മാസ് എന്റര്‍ടെയ്നര്‍ തന്നെയാണി. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധുരരാജയായി മമ്മൂക്ക വീണ്ടുമെത്തുന്നത്.

2010 ലെ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് മധുരരാജ. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുമ്പോള്‍ ഉദയ്കൃഷ്ണയാണ് തിരക്കഥ ഒരുക്കിയത്.

വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ മധുരരാജയെ കൊട്ടും പാട്ടും ആരവങ്ങളുമായിട്ടാണ് മമ്മൂട്ടി ആരാധകര്‍ സ്വീകരിച്ചത്. ദിവസങ്ങളായി പല തിയറ്ററുകള്‍ക്ക് മുന്‍പിലും മമ്മൂട്ടിയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ പൊങ്ങിയിരുന്നു.

ഡി ജെ പാര്‍ട്ടിയും ചെണ്ടമേളവും എല്‍ഇഡി ലൈറ്റില്‍ കട്ടൗട്ടുമൊക്കെയായി രാജയ്ക്ക് ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്. മെഗാസ്റ്റാറിന്റെ ലുക്കിനെ അനുസമ്രിപ്പിക്കുന്ന തരത്തിലുള്ള വേഷവിധാനങ്ങളുമായും ആരാധകരെത്തിയിരുന്നു. 9 വര്‍ഷത്തിന് ശേഷം രാജ വീണ്ടുമെത്തുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് എന്നെന്നും ഓര്‍മ്മിക്കാനാവുന്ന തരത്തിലുള്ള വരവ് തന്നെയായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു.

മമ്മൂട്ടി നായകനാവുമ്പോള്‍ ജയ്, ജഗപതി ബാബു, സിദ്ദിഖ്, അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം, നെടുമുടി വേണു, വിജയ് രാഘവന്‍, ആര്‍കെ സുരേഷ്, അജു വര്‍ഗീസ്, സലിം കുമാര്‍, ധര്‍മജന്‍, ബിജു കുട്ടന്‍, നോബി, ബാല, മണികുട്ടന്‍, കൈലാഷ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബൈജു എഴുപുന്ന, ആംആര്‍ ഗോപകുമാര്‍, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴറ്റൂര്‍, എന്നിങ്ങനെ മലയാളം, തമിഴ്, തെലുങ്കു എന്നിങ്ങനെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നും വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

പുലിമുരുകനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജഗപതി ബാബുവാണ് മധുരരാജയിലെയും വില്ലന്‍. ഇവര്‍ക്കൊപ്പം ഹോട്ട് സുന്ദരി സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സും ചിത്രത്തെ വേറെ ലെവലിലെത്തിക്കുന്നു.

ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയത് ഷാജി കുമാര്‍ ആണ്. മഹേഷ് നാരായണന്‍, സുനില്‍ എസ് പിള്ളൈ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. തമിഴിലെ പ്രശസ്ത യുവ താരം ജയ് മമ്മൂട്ടിയോടൊപ്പം വളരെ നിര്‍ണ്ണായകമായ ഒരു വേഷം ഈ ചിത്രത്തില്‍ ചെയ്യുന്നുണ്ട്.

Advertisement