അവിശ്വസനീയ ജയം സ്വന്തമാക്കിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന് മറ്റൊരു സന്തോഷവാര്‍ത്ത കൂടി

29

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഐപിഎല്ലില്‍ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ടിന്റെ കരുത്തില്‍ അവിശ്വസനീയ ജയം സ്വന്തമാക്കിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന് മറ്റൊരു സന്തോഷവാര്‍ത്ത കൂടി.

Advertisements

പരിക്കുമൂലം പഞ്ചാബിനെതിരെ കളിക്കാതിരുന്നു നായകന്‍ രോഹിത് ശര്‍മ അടുത്ത മത്സരത്തില്‍ മടങ്ങിയെത്തുമെന്ന് കീറോണ്‍ പൊള്ളാര്‍ഡ് പറഞ്ഞു.

രോഹിത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നും മുന്‍കരുതലെന്ന നിലയിലാണ് പഞ്ചാബിനെതിരെ രോഹിത്തിനെ കളിപ്പിക്കാതിരുന്നതെന്നും പൊള്ളാര്‍ഡ് മത്സരശേഷം പറഞ്ഞു.

രോഹിത് തിരിച്ചെത്തുമ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം അദ്ദേഹത്തെ ഏല്‍പ്പിച്ച് സന്തോഷത്തോടെ ബൗണ്ടറില്‍ പോയി ഫീല്‍ഡ് ചെയ്യുമെന്നും പൊള്ളാര്‍ഡ് പറഞ്ഞു.

രോഹിത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്ന വാര്‍ത്ത ഇന്ത്യന്‍ ആരാധകര്‍ക്കും ആശ്വാസം പകരുന്നതാണ്.

മെയ് അവസാനം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 15ന് പ്രഖ്യാപിക്കാനിരിക്കെയാണ് രോഹിത്തിന് പരിക്കേറ്റുവെന്ന വാര്‍ത്ത വന്നത്.

ഇന്ത്യന്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് രോഹിത് ശര്‍മ.

Advertisement