രാജസ്ഥാന്‍ റോയല്‍സിനെതിരെ ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി ഇറങ്ങുന്നത് ചരിത്രനേട്ടത്തിനായി.
Advertisements
ഇന്ന് വിജയിച്ചാല്‍ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാകും എം എസ് ധോണി. 165 മത്സരങ്ങളില്‍ നായകനായ ധോണി ഇതില്‍ 99 മത്സരങ്ങളിലും വിജയിച്ചു.
60.36 ആണ് ധോണിയുടെ വിജയശതമാനം. പട്ടികയില്‍ രണ്ടാമതുള്ള ഗൗതം ഗംഭീറിനെക്കാള്‍ 28 വിജയങ്ങള്‍ കൂടുതലാണിത്. 129 മത്സരങ്ങളില്‍ 71 വിജയങ്ങളാണ് ഗംഭീറിന്റെ പേരിലുള്ളത്.
ജയ്പൂരില്‍ രാത്രി എട്ടിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം.
ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അഞ്ച് വിജയങ്ങളുമായി ഒന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒരു ജയം മാത്രമുള്ള രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്.
Advertisement