ഡ്യുപ്പില്ലാതെ സംഘട്ടനരംഗങ്ങള്‍: പീറ്റര്‍ ഹെയിനെ കുറിച്ച് മമ്മൂട്ടിക്ക് പറയാനുള്ളത്

25

മലയാളത്തിലെ ആദ്യ 100 കോടി എന്‍ട്രിയായ പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ.

ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്റെ സംവിധാനത്തില്‍ മമ്മൂട്ടി ഡ്യുപ്പില്ലാതെയാണ് സംഘട്ടനരംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

Advertisements

ഇപ്പോഴിതാ ആക്ഷനെ കുറിച്ചും പീറ്റര്‍ ഹെയ്നെ കുറിച്ചും മമ്മൂട്ടി മനസ് തുറന്നിരിക്കുകയാണ്.

പീറ്റര്‍ ഹെയ്ന്‍ നല്ല എന്റര്‍ടെയ്‌നിംഗാണ്. കംഫര്‍ട്ടബിളാക്കി നിര്‍ത്താന്‍ അദ്ദേഹത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്.

നല്ല രസികനായിട്ടുള്ള ഒരാളാണ്. ഒരു ഫൈറ്റ് പതിനഞ്ച് ദിവസമൊക്കെയെടുക്കും പൂര്‍ത്തിയാകാന്‍. പക്ഷേ ഈ പതിനഞ്ച് ദിവസം കഴിയുന്നതു വരെ നമ്മള്‍ അറിയില്ല.

ഇതൊക്കെ കഴിഞ്ഞ് മാത്രമേ അതിന്റെ ക്ഷീണം ഉണ്ടാകൂ. മമ്മൂട്ടി പറയുന്നു.

മുമ്പ് ചെയ്തതിനേക്കാളൊക്കെ മികച്ചതാവണം മധുരരാജയിലെ സംഘട്ടന രംഗങ്ങളെന്ന് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് പീറ്റര്‍ ഹെയ്ന്‍ പറഞ്ഞിരുന്നു.

ഓരോ നീക്കങ്ങളും വളരെ റിയലിസ്റ്റിക്കായിരിക്കണമെന്നായിരുന്നു തീരുമാനം അതിനായി റോപ്പുകളോ ഡ്യൂപ്പുകളെയോ ഉപയോഗിച്ചിരുന്നില്ല.

അതിനാല്‍ തന്നെ മമ്മൂട്ടിയുമായി ഒരുപാട് പ്രാക്ടീസുകള്‍ നടത്തിയിട്ടുണ്ടെന്നും ക്യാമറാ ഷൂട്ടിന് മുമ്പ് പരിശീലനം നടത്തിയ ശേഷമാണ് ടേക്ക് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

അത് വളരെ കഠിനമായിരുന്നു. ചില സമയത്ത് മമ്മൂട്ടിക്ക് പോലും അലോസരമുണ്ടാക്കുന്നതായി എനിക്ക് തോന്നി. പക്ഷേ അദ്ദേഹം പറഞ്ഞത് ഇത് നമുക്ക് വേണ്ടി മാത്രമല്ലല്ലോ ആരാധകര്‍ക്ക് കൂടി വേണ്ടതല്ലേ. എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞാ മതി ഞാന്‍ ചെയ്യാം എന്നാണ്.

Advertisement