ബിലാല്‍ പുതിയ കൊച്ചിയില്‍: ഒപ്പം ഫഹദ് ഫാസിലും കാതറിന്‍ തെരേസയും

89

മമ്മൂട്ടി എന്ന നടന്റെ അഭിനയവും ഗ്ലാമറും വാക്കിലും നോക്കിലും തികവ് പ്രകടിപ്പിച്ച കഥാപാത്രമായിരുന്നു ബിഗ്ബിയിലെ ബിലാല്‍.

കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിഗ്ബിയുടെ രണ്ടാംഭാഗമെത്തുമ്പോള്‍ ബിലാല്‍ അതുക്കും മേലെയാകുമെന്നാണ് സൂചന.

Advertisements

ടീച്ചറായ വളര്‍ത്തമ്മയുടെ മരണത്തോടെ കേരളത്തില്‍ എത്തുന്ന ബിലാല്‍, സഹോദരന്മാരോടൊപ്പം ടീച്ചറുടെ മരണത്തിന്റെ ചുരുളഴിക്കുന്നതായിരുന്നു ബിഗ്ബിയുടെ പ്രമേയം.

കഥാകൃത്ത് ആര്‍ ഉണ്ണിയുടെ പഞ്ച് ഡയലോഗുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമ. ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നതിലെ അമല്‍ നീരദിന്റെ മികവുമായപ്പോള്‍ സിനിമ ഗംഭീരമായി.

ബിലാലിന്റെ രണ്ടാം വരവുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഒരുചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിലാല്‍ വരാന്‍ പോകുന്നുവെന്ന് മമ്മൂട്ടിയും സ്ഥിരീകരിച്ചതോടെ ആരാധകരും ആവേശത്തിലായി.

മലയാളത്തിലെ ഏറ്റവും സ്‌റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും.

ബിലാലിന്റെ തിരക്കഥയ്ക്ക് അന്തിമരൂപമായെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടയില്‍ ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ ഫഹദ് ഫാസിലും കാതറിന്‍ തെരേസയും എത്തുമെന്നും റിപ്പോര്‍ട്ടുണ്ടായി.

എന്നാല്‍, ഇതേക്കുറിച്ച് സംവിധായകന്‍ അമല്‍ നീരദ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.ബിഗ്ബിക്ക് ശേഷമുള്ള കഥയായിരിക്കും ബിലാല്‍ പറയുക.

ബിലാലിന്റെ ആദ്യകാല അധോലോക ജീവിതമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. പ്രായമുള്ള സ്റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും ബിലാലില്‍ മമ്മൂട്ടിയെത്തുക എന്നാണ് സൂചന.

Advertisement