രോഹിത് ശര്‍മ്മ പുറത്തേക്ക്: മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി

41

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഐപിഎല്ലില്‍ നിര്‍ണ്ണായക പോരാട്ടത്തിന് ഒരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ തേടി ഒരു ആശങ്കപ്പെടുത്തുന്ന വാര്‍ത്ത.

Advertisements

സൂപ്പര്‍ താരവും നായകനുമായ രോഹിത്ത് ശര്‍മ്മ പഞ്ചാബിനെതിരെ കളിച്ചേക്കില്ല. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ രോഹിത്തിന് പരിക്കേറ്റതാണ് കാരണം.

രോഹിത്തിന് വലത് തുടയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് ടീം ഫിസിയോ നിതിന്‍ പട്ടേല്‍ രോഹിത്തിന് പ്രഥമ ശുശ്രൂശ നല്‍കുകയും ഗ്രൗണ്ടിന് പുറത്തേയ്ക്ക് കൊണ്ട് പോകുകയും ചെയ്തു.

അതെസമയം രോഹിത്തിന്റെ പരിക്കിനെ കുറിച്ച് ഇതുവരെ വിശദമായ വിവരങ്ങളൊന്നും മുംബൈ ഔദ്യോഗികമായി അറിയിച്ചില്ല.

അതിനെ തുടര്‍ന്ന് പരിക്കിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതേ സമയം പരിക്ക് ഗുരുതരമാണെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ട് മുതല്‍ ആറാഴ്ച വരെ രോഹിതിന് വിശ്രമം വേണ്ടിവരും.

അത് ലീഗില്‍ മുംബൈയ്ക്ക് കനത്ത തിരിച്ചടിയാകുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement