ഈ കഥ ഞാന്‍ മോഷ്ടിച്ചതാണ്; തന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തെകുറിച്ച് സദസ്സിനെ ഞെട്ടിച്ച് ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍

21

ശ്രീനിവാസന്‍ മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ്. ഗ്രാമീണത നിറഞ്ഞ നിരവധി കഥാപാത്രങ്ങളെയും ജീവിത മുഹൂര്‍ത്തങ്ങളെയും മലയാളികള്‍ക്ക് സമ്മാനിച്ചയാളാണ് അദ്ദേഹം.

എന്നാല്‍ തന്റെ ഒരു ചിത്രം മോഷണമാണെന്ന് തുറന്നു പറഞ്ഞ് വേദിയെ ഞെട്ടിച്ചിരിക്കുകയാണ് ശ്രീനിവാസന്‍. ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള.

Advertisements

ഈ ചിത്രത്തിന് രാമു കാര്യാട്ട് അവാര്‍ഡ് കിട്ടിയിരുന്നു. തൃശ്ശൂരിലെ നിറഞ്ഞ സദസ്സില്‍വെച്ച് അത് സ്വീകരിച്ചുകൊണ്ടുള്ള മറുപടി പ്രസംഗത്തിലാണ് ശ്രീനിവാസന്‍ ഈ കഥ മോഷ്ടിച്ചതാണെന്നു വെളിപ്പെടുത്തിയത്.

ഒരു സത്യം ആദ്യമായി ഞാനിവിടെ വെളിപ്പെടുത്തട്ടെ. ഈ ചിത്രത്തിന്റെ കഥ ഞാന്‍ മോഷ്ടിച്ചതാണ്. കേട്ടിരുന്നവരൊക്കെ അമ്ബരന്നു.

നിശ്ശബ്ദതയുടെ ചില നിമിഷങ്ങള്‍ക്കുശേഷം ശ്രീനിവാസന്‍ പൂരിപ്പിച്ചു നിങ്ങളുടെയൊക്കെ ജീവിതത്തില്‍നിന്ന് ഞാന്‍ മോഷ്ടിച്ചതാണ് ശ്യാമളയുടെ കഥ.

സദസ്സുമുഴുവന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് കൈയടിച്ചുവെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Advertisement