പരസ്പരം കടിച്ചു ചോര വരെ കുടിച്ച് സ്നേഹിച്ചു, പൊട്ടുതൊട്ടും കണ്ണെഴുതിച്ചും ഭാര്യയെ പോലെ സ്‌നേഹിച്ചു, പക്ഷേ: വീഡിയോ

238

തൃശൂര്‍: ചിയ്യാരത്തെ ബിടെക്ക് വിദ്യാര്‍ത്ഥിനി നീതുവിനെ കൊന്നത് മറ്റൊരു കാമുകനുള്ളതു കൊണ്ടാണെന്ന നിധീഷിന്റെ മൊഴി പൂര്‍ണ്ണമായും വിശ്വസിക്കാതെ പൊലീസ്. കാമുകന്‍ കുത്തിവീഴ്ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ ബിടെക് വിദ്യാര്‍ത്ഥിനി നീതുവിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 12 കുത്തുകളേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു.

കൊല്ലുകയെന്ന ഉദ്ദേശത്തോടെ തന്നെ കുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇത്. റിമാന്‍ഡില്‍ കഴിയുന്ന നിധീഷിനെ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
കഴുത്തിന് പിറകിലായി ഏറ്റ ആഴത്തിലുള്ള നാല് കുത്തുകളാണ് മരണത്തിന് കാരണമായത്. ഇതോടെ ശബ്ദം തടസപ്പെടുകയും ചലനശേഷിയെ ബാധിച്ചു.

Advertisements

കൈകളിലും, വയറ്റില്‍ പൊക്കിളിനോട് ചേര്‍ന്നും കുത്തുകളുണ്ട്. ശരീരത്തില്‍ 65 ശതമാനം പൊള്ളലേറ്റിരുന്നു. തടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കൈകളിലും മുറിവേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ കൊലപാതകം ആസൂത്രണം ചെയ്താണ് പോയതെങ്കിലും നീതുവുമായി സംസാരിച്ചതോടെ മനംമാറ്റമുണ്ടായെന്ന് പ്രതി നിതീഷ് പൊലീസിന് മൊഴി നല്‍കി.

എന്നാല്‍ നീതു കുളിക്കാന്‍ കയറിയ നേരത്ത് മൊബൈല്‍ ഫോണില്‍ വീണ്ടും തര്‍ക്കത്തിന് കാരണമായ ആളുടെ സന്ദേശങ്ങളും, തുടരെയുള്ള വിളികളും കണ്ടത് വീണ്ടും പ്രകോപനത്തിന് കാരണമായി. ഇതോടെ മാനസികമായി തകര്‍ന്ന് കൊല നടത്തുകയായിരുന്നുവെന്നാണ് മൊഴി. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പൊലീസ് പരിശോധിക്കും.

കുളിമുറിയുടെ വാതില്‍ തുറന്നയുടന്‍ നീതുവിനെ കുത്തുകയും തീ കൊളുത്തുകയും ചെയ്തുവെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. നിതീഷ് നടത്തിയത് ആസൂത്രിതമായ കൊലപാതകമായിരുന്നുവെന്നും ഇതിനായി കത്തി ഓണ്‍ലൈനില്‍ വാങ്ങിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബൈക്കില്‍ നിന്ന് ശേഖരിച്ച പെട്രോളാണ് നീതുവിന്റെ ദേഹത്ത് ഒഴിച്ചത്. നിതീഷ് കൈയില്‍ ലൈറ്ററും കരുതിയിരുന്നു. വ്യാഴാഴ്ച കൊല്ലപ്പെട്ട നീതുവിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തോടെ പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെയാണ് വീട്ടിലെത്തിച്ചത്. സുഹൃത്തുക്കളും സഹപാഠികളും ജനപ്രതിനിധികളും ഉള്‍പ്പെടെ നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

പുലര്‍ച്ചെ നാലു മണിക്ക് വീട്ടിലെത്തിയ കാമുകന് വാതില്‍ തുറന്ന് കൊടുത്തത് നീതുവായിരുന്നു. നീതുവിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പതിവായി കമിതാക്കള്‍ വഴക്കടിച്ചിരുന്നതായും ഒടുവില്‍ തിരിച്ചുപോകുന്നതിന് തൊട്ടുമുമ്ബ് നീതുവിന്റെ ഫോണില്‍ കണ്ടെത്തിയ ചാറ്റിംഗാണ് പ്രതിയെ കൃത്യം ചെയ്യാന്‍ തരത്തില്‍ ക്ഷുഭിതനാക്കിയതെന്നുമാണ് റിപ്പോര്‍ട്ടുകകള്‍.

നീതുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതില്‍ തലേന്നത്തെ ചാറ്റ് കണ്ടതോടെ പ്രതിയുടെ ഭാവം മാറുകയായിരുന്നു. പോകാനിറങ്ങിയ പ്രതി കുളിമുറിയില്‍ നിന്നും തിരിച്ചെത്തിയ നീതുവിനെ ബോധം കെടും വരെ കുത്തി. അതിന് ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി. നീതുവിനെ കൊല ചെയ്ത ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു നിതീഷിന്റെ പദ്ധതിയെങ്കിലും ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. കൊല്ലാന്‍ പദ്ധതിയിട്ട് കത്തിയും പെട്രോളും വിഷവുമായിട്ടാണ് നിതീഷ് നീതുവിന്റെ വീട്ടില്‍ എത്തിയത്.

മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്ന നീതുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം അടുത്ത കാലത്തായി നിതീഷിനുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും കലഹിക്കുന്നതും പതിവായിരുന്നു. ഇക്കാര്യത്തില്‍ തുറന്നു സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തലേന്ന് രാത്രി എട്ടുമണിക്ക് വീട്ടില്‍ എത്താനായിരുന്നു നീതു നിതീഷിനോട് പറഞ്ഞിരുന്നത്.

എന്നാല്‍ ഉറങ്ങിപ്പോയ നിതീഷ് നീതുവിന്റെ വീട്ടില്‍ എത്തിയത് പുലര്‍ച്ചെ നാലുമണിയോടെ. മറ്റൊരാളുമായി ബന്ധമുണ്ടെങ്കില്‍ കൊല്ലുക എന്നുറപ്പിച്ചായിരുന്നു നീതുവിന്റെ വീട്ടില്‍ നിതീഷ് എത്തിയത്. അക്കാര്യം നീതു സമ്മതിക്കുകയാണെങ്കില്‍ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു തീരുമാനം. വീട്ടില്‍ കയറിയ ശേഷം ഇരുവരും ഏറെ നേരം സംസാരിച്ചു. നിതീഷിന്റെ തെറ്റിദ്ധാരണ നീതു മാറ്റുകയും ചെയ്തു.

പുലര്‍ച്ചെ 6.30 യോടെ വന്നവഴിയെ തിരിച്ചുപോകാന്‍ ഒരുങ്ങിയ നിതീഷ് വാതില്‍ക്കല്‍ നീതുവിന്റെ മുത്തശ്ശി നില്‍ക്കുന്നതിനാല്‍ മുറിയിലേക്ക് തന്നെ തിരിച്ചെത്തി. ഈ സമയം നീതു ബാത്ത്‌റൂമില്‍ പോയിരുന്നു. മുറിയില്‍ കണ്ട മൊബൈല്‍ പരിശോധിച്ചതില്‍ നിന്നും നീതു തലേരാത്രി മണിക്കൂറുകളോളം ഒരാളുമായി ചാറ്റ് ചെയ്തിരുന്നത് കണ്ടെത്തിയതോടെ നിതീഷിന്റെ ഭാവം മാറി.

തിരിച്ചെത്തിയ നീതുവിനെ തുടര്‍ന്നായിരുന്നു ആക്രമിച്ചത്. ഫേസ്ബുക് മുഖേനയാണു നീതുവും നിതീഷും പരിചയപ്പെട്ടതെന്നു സുഹൃത്തുക്കള്‍ പറയുന്നു. നിതീഷ് കൊച്ചിയില്‍ ഐ.ടി. ഉദ്യോഗസ്ഥനാണ്. ഇയാള്‍ പലപ്പോഴും നീതുവിന്റെ വീട്ടിലെത്തിയിരുന്നു.

നിതീഷിന്റെ അമ്മയെ നീതുവും ഫോണില്‍ വിളിച്ചിരുന്നു. യാത്രയിലുള്ള താത്പര്യമാണ് ഇരുവരെയും ഉറ്റസുഹൃത്തുക്കളാക്കിയത്. എന്നാല്‍, ഇവരുടെ ബന്ധം ഉലയാനുള്ള കാരണം വ്യക്തമല്ല. മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നീതു മറ്റൊരാളുമായി അടുത്തതിലുള്ള പ്രതികാരമാണു കൊലപാതകമെന്നാണു പ്രതിയുടെ മൊഴി. പ്രണയ പരാജയമാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു നിതീഷ് പൊലീസിനു മൊഴി നല്‍കി.

ഒരുവട്ടം കൂടി സംസാരിച്ചു നോക്കാമെന്ന ധാരണയിലാണു കഴിഞ്ഞദിവസം നീതുവിന്റെ വീട്ടിലെത്തിയതെന്നു നിതീഷ് മൊഴിനല്‍കിയിട്ടുണ്ട്. പൊലീസ് കേസും ഇതിന്റെ അടിസ്ഥാനത്തിലാണ്. വിവാഹക്കാര്യം സംസാരിച്ചെങ്കിലും നീതുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നു നിതീഷ് പറയുന്നു. ഇതിനിടെയാണ് ഇരുവരും അകന്നത്.

കാമുകന്‍ തീ കൊളുത്തിയ നീതുവിന്റെയും നിധീഷിന്റെയും വീഡിയോകള്‍

Advertisement