കൊച്ചി: തന്റെ ക്രൂര മര്‍ദനമേറ്റ ഏഴുവയസ്സുകാരന്‍ മരിച്ച വിവരം അറിഞ്ഞിട്ടും ഒരു കൂസലുമില്ലാതെ തൊടുപുഴ കേസിലെ പ്രതി അരുണ്‍ ആനന്ദ്.
മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലായിരുന്ന അരുണിനെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നു മുട്ടം ജില്ലാ ജയിലില്‍ എത്തിച്ചപ്പോഴാണ് കുഞ്ഞ് മരിച്ച വിവരം പറയുന്നത്.
എന്നാല്‍ കുഞ്ഞിന്റെ മരണവാര്‍ത്ത കേട്ടിട്ടും ഒരു കൂസലുമില്ലാതെ ഉച്ചയ്ക്ക് അരുണ്‍ ജയിലില്‍ ആട്ടിറച്ചി കൂട്ടി കൂസലില്ലാതെ ആഹാരം കഴിക്കുന്നതു കണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ വരെ അമ്പരന്നു.
ഏഴു വയസ്സുള്ള കുട്ടി മരിച്ചതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം കൂടി ചുമത്തി. കുട്ടിയെ വധിക്കാനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75ാം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇപ്പോള്‍ത്തന്നെ കേസെടുത്തിട്ടുണ്ട്.
കുട്ടിയുടെ അനുജനായ 4 വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ചതിനു പോക്‌സോ കേസുമുണ്ട്. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേല്‍പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തി.
അതേസമയം അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന് കൊലപ്പെട്ട ഏഴ് വയസുകാരന്റെ സംസ്‌കാര ചടങ്ങില്‍ കുരുന്നിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നൂറ് കണക്കിന് പേരാണ് സംസ്‌കാരം നടന്ന തൊടുപുഴയിലെ വീട്ടില്‍ എത്തിയത്.
കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് എട്ടിനാണ് ഏഴുവയസ്സുള്ള കുട്ടിയുടെ മൃതദേഹം ഉടുമ്ബന്നൂരിലെ മാതാവിന്റെ വസതിയിലെത്തിച്ചത്. ഒന്‍പതരയോടെ വീടിനോടു ചേര്‍ന്നുള്ള പറമ്ബിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.