76 പന്ത് 210 റണ്‍സ് , 25 ഫോര്‍ 13 സിക്സ്; ടി20യില്‍ ഡബിള്‍ സെഞ്ച്വറി അടിച്ച് ചന്ദര്‍പോള്‍; അന്തം വിട്ട് ക്രിക്കറ്റ് ലോകം

30

ഡബിള്‍ സെഞ്ച്വറി ഏകദിനത്തില്‍ തന്നെ അപൂര്‍വ്വമാണെന്നിരിക്കെ ടി20യില്‍ ഡബിള്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് മുന്‍ വെസ്റ്റിന്‍ഡീസ് താരം ശിവനാരായണ്‍ ചന്ദര്‍പോള്‍.

ആദം സാന്‍ഫോര്‍ഡ് ക്രിക്കറ്റ് ഫോര്‍ ലൈഫ് ടി20′ ടൂര്‍ണമെന്റിലാണ് ചന്ദര്‍പോളിന്റെ വെടിക്കെട്ട് ഡബിള്‍ സെഞ്ച്വറി.

Advertisements

വെറും 76 പന്തില്‍ 25 ഫോറും 13 സിക്സും സഹിതം 210 റണ്‍സാണ് ചന്ദര്‍പോള്‍ അടിച്ചുകൂട്ടിയത്. ചന്ദര്‍പോള്‍ വെടിക്കെട്ടില്‍ ടീം 303 റണ്‍സ് പടുത്തുയര്‍ത്തി.

മറ്റൊരു ഓപ്പണറായ ഡ്വെയ്ന്‍ സ്മിത്ത് 29 പന്തില്‍ 54 റണ്‍സെടുത്തു. മത്സരത്തില്‍ 192 റണ്‍സിന്റെ കൂറ്റന്‍ ജയം ചന്ദര്‍പോളിന്റെ ടീം നേടുകയും ചെയ്തു.

എന്നാല്‍ ഔദ്യോഗിക മത്സരമല്ലാത്തതിനാല്‍ ടി20യിലെ ഉയര്‍ന്ന സ്‌കോറായി ചന്ദര്‍പോളിന്റെ 210 റണ്‍സ് പരിഗണിക്കില്ല.

വിന്‍ഡീസിന്റെ തന്നെ താരമായ ക്രിസ് ഗെയ്ല്‍ 2013 ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നേടിയ 175 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായി കണക്കാക്കുന്നത്.

Advertisement