രാജ 2 പോലുള്ള സിനിമയുടെ ആവശ്യമെന്താണെന്ന് മാധ്യമ പ്രവര്‍ത്തകന്‍, വായടപ്പിച്ച് മമ്മൂട്ടിയുടെ മറുപടി; ഇഷ്ടപ്പെട്ടെന്ന് പൃഥ്വിരാജ്

7

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകാനായ ലൂസിഫര്‍ തീയെറ്ററില്‍ ആഘോഷമാവുകയാണ്. എന്നാല്‍ ലൂസിഫറില്‍ ഒതുങ്ങുന്നതല്ല ഈ ആഘോഷം.

ലൂസിഫറിന് പുറകെ മമ്മൂട്ടിയുടെ മധുരരാജയും റിലീസിന് ഒരുങ്ങുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Advertisements

2009 ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. അങ്ങനെയൊരു ചിത്രത്തിന്റെ ആവശ്യമെന്താണെന്ന് പലരും ചോദ്യം ഉന്നയിക്കുന്നുണ്ട്. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി.

അവഞ്ചേഴ്സിന്റെ പുറത്തുവരുന്ന പതിനാലാം ഭാഗം ഒരു ചോദ്യവുമില്ലാതെ കാണുമ്പോള്‍ രാജയോട് മാത്രം എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി.

മധുരരാജയുടെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള വാര്‍ത്താസമ്മേളനത്തിലെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മമ്മൂട്ടിയുടെ മറുപടി.

ഇപ്പോള്‍ മമ്മൂട്ടിയുടെ മറുപടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആദ്യ ഭാഗത്ത് രാജയുടെ സഹോദരന്റെ വേഷത്തില്‍ എത്തിയ പൃഥ്വിരാജ്.

മമ്മൂട്ടിയുടെ മറുപടിയുടെ ട്രോള്‍ എടുത്ത് ഇഷ്ടപ്പെട്ടു എന്ന് കുറിച്ചുകൊണ്ടാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് പൃഥ്വിരാജിന്റെ പോസ്റ്റ്.

മധുരരാജയില്‍ പൃഥ്വിരാജ് അഭിനയിക്കുന്നില്ല. കല്യാണം കഴിഞ്ഞ് ലണ്ടനില്‍ പോയതുകൊണ്ടാണ് അനിയന്‍ സൂര്യ ഇല്ലാത്തത് എന്നായിരുന്നു പൃഥ്വിരാജ് ഇല്ലാത്തതിന് കാരണമായി മമ്മൂട്ടി പറഞ്ഞത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ തന്നെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മൂന്നാം ഭാഗത്ത് വിളിക്കണം എന്ന് താരം ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement