തമിഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ സിനിമകളെയെല്ലാം പിന്നിലാക്കി ലൂസിഫറിന്റെ കൊലകൊല്ലി വിജയം: ഇനി മുന്നില്‍ പേട്ട മാത്രം

11

താര ചക്രവര്‍ത്തി മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി മലയാള സിനിമയുടെ മാര്‍ക്കറ്റ് ലോകം മുഴുവന്‍ എത്തിക്കുകയാണ്.

തന്റെ പുതിയ ചിത്രമായ ലൂസിഫറിലൂടെ മോഹന്‍ലാല്‍ തകര്‍ത്തെറിയുന്നത് വമ്പന്‍ തമിഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ റെക്കോര്‍ഡുകള്‍ ആണ്.

Advertisements

അഞ്ചു ദിവസം കൊണ്ട് 100 കോടിവേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയ ലൂസിഫര്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആഗോള കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തു എത്തി കഴിഞ്ഞു.

ഇപ്പോഴിതാ ആദ്യ വീക്കെന്‍ഡ് കളക്ഷനില്‍ വിദേശ കളക്ഷന്‍ മാത്രം നോക്കുമ്പോള്‍ ലൂസിഫര്‍ തകര്‍ത്തത് തമിഴത്തിന്റെ തല അജിത്തിന്റെ വിശ്വാസം എന്ന സിനിമയുടെ ഓവര്‍സീസ് വീക്കെന്‍ഡ് ഗ്രോസ് ആണ്.

മൂന്നു മില്യണ്‍ ഡോളറുകള്‍ ആണ് ആദ്യ വീക്കെന്‍ഡില്‍ വിശ്വാസം വിദേശ മാര്‍ക്കറ്റില്‍ നിന്ന് നേടിയത് എങ്കില്‍ ലൂസിഫര്‍ നേടിയത് നാല് മില്യണ്‍ ആണ്.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പേട്ട മാത്രം ആണ് ഈ കാര്യത്തില്‍ സൗത്ത് ഇന്ത്യയില്‍ നിന്ന് ലൂസിഫറിന് മുന്നില്‍ ഈ വര്‍ഷം ഉള്ളത്. ആറു മില്യണ് മുകളില്‍ ആണ് പേട്ട ആദ്യ വീക്കെന്‍ഡില്‍ വിദേശത്തു നിന്ന് നേടിയത്.

യുഎസില്‍ നിന്ന് ഇപ്പോള്‍ തന്നെ 400കെ ഡോളേഴ്സ് നേടി കഴിഞ്ഞ ലൂസിഫര്‍ കേരളത്തി നിന്ന് അഞ്ചു ദിവസം കൊണ്ട് നേടിയത് 27 കോടിയോളം രൂപയാണ്.

വര്‍ക്കിംഗ് ഡേയില്‍ പോലും ഗംഭീര തിരക്കാണ് ഈ ചിത്രത്തിന് തീയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂരും ഇതിനു തിരക്കഥ രചിച്ചത് മുരളി ഗോപിയും ആണ്.

വെറു അഞ്ച് ദിവസം കൊണ്ട് 100 കോടി തികച്ച ചിത്രം എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. ഇങ്ങനെ പോയാല്‍ 10 ദിവസം കൊണ്ട് ചിത്രം 200 കോടി കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Advertisement