ജീവിക്കാന്‍ വേണ്ടി ആക്രിക്കച്ചവടം മുതല്‍ പല വേഷങ്ങളും കെട്ടിയ മുരുകന്‍; ലൂസിഫറിലെ മുത്തു സിനിമാ സ്വപ്നം സ്വന്തമാക്കിയ കഥ

306

എപ്പോഴും സിനിമ എന്നത് ഒരു കൂട്ടായ്മയുടെ വിജയമാണ്. വെള്ളിവെളിച്ചത്തില്‍ തങ്ങളുടെ സ്വപങ്ങള്‍ പൂവണിയാന്‍ ആഗ്രഹിക്കുന്ന നിരവധി കലാകാരന്മാര്‍ നമുക്ക് ചുറ്റുമുണ്ട്.

സിനിമയില്‍ വിജയം നേടാന്‍ കൊതിച്ച ഒരു ചെറുപ്പക്കാരനാണ് മുരുകന്‍ മാര്‍ട്ടിന്‍ . ആക്രിക്കച്ചവടം മുതല്‍ ജീവിക്കാന്‍ വേണ്ടി പല വേഷങ്ങളും കെട്ടിയ മുരുകന്റെ വിജയം കൂടിയാണ് ലൂസിഫര്‍.

Advertisements

ചിത്രത്തില്‍ ലാലേട്ടന്റെ മാസ് സ്വീക്വന്‍സുകളില്‍ മുത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ താരമാണ് മുരുകന്‍.

ലൂസിഫറിന്റെ ആദ്യ പകുതിയിലെ ലാലേട്ടന്റ ആക്ഷന്‍ സീക്വന്‍സില്‍ ഒരു മോഹന്‍ലാല്‍ ആരാധകന്‍ ലാലേട്ടനെ ഓണ്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആവേശം കലര്‍ന്ന നില്‍ക്കുന്ന മുരുകന്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പുള്ളിയുടെ സന്തത സഹചാരി ആയി ആണ് എത്തുന്നത്.

സിനിമ കഥകളെ വെല്ലുന്ന ഒന്നാണ് മാര്‍ട്ടിന്റെ ജീവിതം. ഒരു പക്ഷെ ഈ മനുഷ്യനോളം ഇന്ന് സിനിമ ജീവശ്വാസമായി മുറുകെ പിടിക്കുന്ന ആരും കഷ്ടപെട്ടിട്ടുണ്ടാകില്ല. തമിഴ്‌നാട്ടിലെ തേനിയില്‍ പെരിയം കുളത്ത് ആണ് മുരുകന്‍ ജനയിച്ചത്. ചെറുപ്പത്തിലേ തന്നെ ബാലവേലക്കായി മുരുകന്‍ കേരളത്തില്‍ എത്തി, അവന്റെ സാഹചര്യങ്ങള്‍ അതിലേക്ക് തള്ളി വിട്ടു എന്ന് പറയുന്നതാണ് ശെരി.

ജീവിതത്തിന്റെ പലഘട്ടങ്ങളിലൂടെ കടന്നുപോയ മുരുകന്‍ ആക്രി പെറുക്കി നടന്ന ഒരു ഭൂതകാലത്തില്‍ നിന്ന് ഇന്ന് മലയാള സിനിമ കണ്ട ഏറ്റവും വലിയ താരത്തിനൊപ്പം വലിയ സ്‌ക്രീനുകളില്‍ കൈയടി നേടുകയാണ്. ഇരിക്കു എംഡി അകത്തുണ്ട് എന്ന ചിത്രത്തില്‍ ഒരു ജൂനിയര്‍ ആര്‍ടിസ്‌റ് ആയി ആണ് ആദ്യ വേഷം.

അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിന്‍ വെള്ളം തുടങ്ങി പല ചിത്രങ്ങളിലും ചെറിയ ചെറിയ വേഷത്തിലൂടെ എത്തിയ മുരുകന്‍ തമിഴ്‌നാട് സ്വദേശിയാണ്.

കൊച്ചിയിലാണ് ഇപ്പോള്‍ താമസം. ആക്രിക്കച്ചവടം മുതല്‍ ജീവിക്കാന്‍ വേണ്ടി പല വേഷങ്ങളും മുരുകന്‍ കെട്ടിയത് സിനിമയെന്ന ആഗ്രഹം നേടാന്‍ വേണ്ടിയാണ്. ആ വിജയത്തിലേയ്ക്ക് എത്തിയ സന്തോഷത്തിലാണ് താരം.

Advertisement