തൊടുപുഴയിലെ യുവതിയുടെ പിതാവ് പ്രമുഖ സംവിധായകന്‍, ഇയാള്‍ കുഞ്ചാക്കോ ബോബനെയും വിനീതിനെയും നായകന്‍മാരാക്കി എടുത്ത സിനിമയിലെ കഥപോലെ മകളുടെ ജീവിതവും

44

കൊച്ചി: ഏഴുവയസുകാരനെ തൊടുപുഴ കുമാരമംഗലത്ത് അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും മൃഗീയമായി മര്‍ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ യുവതിയുടെ കുടുംബചരിത്രം സിനിമയെ പോലും വെല്ലുന്ന രീതിയിലുള്ളത്.

മലയാള സിനിമയില്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇപ്പോള്‍ കന്നഡ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വ്യക്തിയാണ് അരുണിന്റെ കാമുകിയായ യുവതിയുടെ പിതാവ്.

Advertisements

സംവിധായകന്‍, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള ഇയാള്‍ നിലവില്‍ ബെംഗളൂരുവിലാണ് താമസം. ഇപ്പോള്‍ സ്വന്തം പേരക്കുട്ടികള്‍ ആക്രമണത്തിന് ഇരയായെങ്കിലും ഇയാള്‍ കേരളത്തിലെത്തിയിട്ടില്ല.

ഭര്‍ത്താവായ ബിജുവിന്റെ അപ്രതീക്ഷിത മരണത്തില്‍ സംശയനിഴലിലുള്ള യുവതിയുടെ ജീവിതവും അച്ഛനായ സംവിധായകന്‍ കുഞ്ചാക്കോ ബോബനെയും വിനീതിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി എടുത്ത സിനിമയും തമ്മില്‍ വലിയ ബന്ധമുണ്ട്.

ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നയാളുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. ഇപ്പോള്‍ യുവതിയുടെ ജീവിതത്തില്‍ സംഭവിക്കുന്നതും ഇതേ സംഭവം തന്നെ.

ചെറുപ്പത്തില്‍ സിനിമയിലും സീരിയലിലും മുഖം കാണിച്ചിട്ടുണ്ട് ഈ യുവതി. ബിജുവിനെ വിവാഹം കഴിച്ചശേഷം അഭിനയത്തില്‍ കാര്യമായ ശ്രദ്ധ കാണിച്ചിട്ടില്ല.

അതേസമയം ബിജുവിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനുള്ള സാധ്യതകള്‍ പോലീസ് നോക്കുന്നുണ്ട്. നെയ്യാറ്റിന്‍കരയിലെ ബിജുവിന്റെ കുടുംബവീട്ടിലാണ് മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്.

Advertisement