ആഗോള കളക്ഷന്‍ പുറത്ത്: വെറും അഞ്ചു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില്‍, ഇങ്ങനെ പോയാല്‍ പത്താം ദിവസം 200 കോടിയാകും

8

വെറും അഞ്ചു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബില്‍ കയറി ലൂസിഫര്‍. മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ ചിത്രം നൂറു കോടി ക്ലബ്ബില്‍.

ലോകമെമ്പടുമുള്ള നാലായിരം തിയ്യറ്ററുകളില്‍ നിന്നാണ് ചിത്രം അഞ്ചുദിവസം കൊണ്ട് നൂറുകോടി കളക്റ്റ് ചെയ്തത്.

Advertisements

ഏറ്റവും കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മലയാളചിത്രമെന്ന ഖ്യാതിയും ഇനി ലൂസിഫറിന് സ്വന്തം.

ഇന്ത്യയിലെ തിയ്യറ്ററുകളില്‍ നിന്ന് മാത്രം ആദ്യ ദിനം ചിത്രം 12 കോടി നേടിയിരുന്നു. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച റിപ്പോര്‍ട്ടുകളുമായി മുന്നേറുന്ന ലൂസിഫര്‍ 10 ദിവസം കൊണ്ട് 200 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.

റിലീസ് കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കേരളത്തില്‍ മാത്രം നാന്നൂറ് തിയ്യറ്ററുകളിലാണ് ലൂസിഫര്‍ പ്രദര്‍ശിപ്പിക്കുന്നത്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡും ഇതിനോടകം ലൂസിഫര്‍ സ്വന്തമാക്കിയിട്ടുണ്ട്. ദുബായ് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെല്ലാം ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

രണ്ടാം ഭാഗത്തിനുള്ള സാധ്യതകള്‍ നിലനിര്‍ത്തിയാണ് ലൂസിഫര്‍ അവസാനിപ്പിക്കുന്നത്. നേരത്തേ അമ്പത് കോടി ക്ലബ്ബില്‍ ചിത്രമെത്തിയതിന് പിന്നാലെ ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളീ ഗോപി ഇട്ട പോസ്റ്റാണ് ചര്‍ച്ചകളിലേക്ക് കാര്യങ്ങളെത്തിച്ചത്.

ഇത്രയും വലിയ വിജയത്തിന് നന്ദി കൂടുതല്‍ വരാനുണ്ട് ഇന്‍ഷാ അള്ളാ എന്നായിരുന്നു മുരളിയുടെ പോസ്റ്റ്. ഇത് ശരിവച്ച് കൂടുതല്‍ വരാനുണ്ടെന്ന് പൃഥിയും കുറിച്ചു. ഇതോടെയാണ് ലാല്‍ ആരാധര്‍ ചര്‍ച്ചകള്‍ തുടങ്ങുന്നത്.

Advertisement