നമിത കാറിലെ പിന്‍സീറ്റില്‍ മയങ്ങുകയായിരുന്നു, അപ്പോള്‍ അവര്‍ കാറിന്റെ ഡോര്‍ വലിച്ച് തുറന്നു: വാഹന പരിശോധന്യക്ക് ഇടെ നടി നമിതയ്ക്ക് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഭര്‍ത്താവ്

23

തമിഴ് നടി നമിതയുടെ വാഹനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തിയ വാര്‍ത്ത വലിയ ശ്രദ്ധ നേടിയിരുന്നു.

Advertisements

നടി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നായിരുന്നു പ്രചാരണം. വിവാദമായതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നമിതയുടെ ഭര്‍ത്താവ് വീരേന്ദ്ര ചൗധരി.

ബാഗ് പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് വനിത പൊലീസിനെ വിളിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് നമിത ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ മോശമായാണ് പെരുമാറിയത് എന്നും വീരേന്ദ്ര ചൗധരി ആരോപിച്ചു.

സിനിമയുടെ ഷൂട്ടിങ്ങിനായി സേലം വഴി കാറില്‍ പോവുമ്പോഴാണ് ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. അതിന് മുന്‍പ് വാഹന പരിശോധനയ്ക്കായി പല ജംഗഷനുകളിലും നിര്‍ത്തേണ്ടിവന്നുവെന്നും എന്നാല്‍ അവസയെല്ലാം വളരെ സമാധാന പൂര്‍ണമായിരുന്നു എന്നുമാണ് കുറിപ്പില്‍ പറയുന്നത്.

സേലം യേര്‍ക്കാട് ജംഗ്ഷനില്‍ എത്തിയപ്പോള്‍ വഴിയില്‍ കാത്തിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും മോശമായി പെരുമാറുകയുമായിരുന്നു. തങ്ങള്‍ കുറ്റവാളികളാണെന്ന പോലെ അധികാരത്തോടെയായിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്നും ചൗധരി കുറ്റപ്പെടുത്തി.

‘വളരെയധികം ക്ഷീണിതയായിരുന്ന നമിത കാറിലെ പിന്‍സീറ്റില്‍ മയങ്ങുകയായിരുന്നു. ചോദ്യോത്തരങ്ങള്‍ക്കിടെ കാറിന്റെ പിന്‍വശത്തെ വാതില്‍ തുറക്കാനാവശ്യപ്പെട്ടു. നമിതയെ വിളിക്കാമെന്നു ഞാന്‍ പറഞ്ഞെങ്കിലും അതു വകവെക്കാതെ അയാള്‍ പിന്‍വശത്തെ വാതില്‍ ശക്തിയായി തുറന്നു. ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള പ്രവൃത്തിയില്‍ കാറിന്റെ വാതിലില്‍ ചാരിക്കിടന്നു വിശ്രമിക്കുകയായിരുന്ന നമിത പുറത്തേക്കു വീണില്ലെന്നേയുള്ളൂ.’

‘നമിതയോട് ക്ഷമ ചോദിച്ച് ഉദ്യോഗസ്ഥന്‍ കാറിനുള്ളില്‍ തെരച്ചില്‍ ആരംഭിച്ചു. നിയമവിരുദ്ധമായി എന്തെങ്കിലും വസ്തുക്കള്‍ കടത്താനുള്ള ശ്രമമാണോയെന്നു പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാവരുടേയും ബാഗുകളും തുറന്നു പരിശോധിക്കാന്‍ തുടങ്ങി. അതിന് ശേഷം നമിതയോട് വാനിറ്റി ബാഗ് തുറന്നു കാട്ടാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ വനിത പൊലീസിന് മുന്നില്‍ മാത്രമേ ബാഗ് തുറക്കാനാവൂ എന്ന് നമിത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതാണ് സംഭവിച്ചത്. അവര്‍ക്ക് അസൗകര്യമായി തോന്നിയപ്പോള്‍ അവര്‍ വനിതാ പോലീസിനെ വിളിക്കാനാവശ്യപ്പെട്ടു. അതവരുടെ അവകാശമല്ലേ?

ഒരു സാധാരണക്കാരനാണ് ഇത് സംഭവിച്ചതെങ്കില്‍ ഇത്ര വലിയ പ്രശ്നമാകുമായിരുന്നില്ല. നമിത ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ചെറിയ സംഭവം പെരുപ്പിച്ചുകാട്ടി വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്.’ അസൗകര്യം തോന്നുകയാണെങ്കില്‍ എല്ലാ സ്ത്രീകളും വനിത പൊലീസിന്റെ സൗകര്യം ആവശ്യപ്പെടണമെന്നും ചൗധരി പോസ്റ്റില്‍ കുറിക്കുന്നു.

Advertisement