ലൂസിഫര്‍ കണ്ട് ദിലീപും കാവ്യ മാധവനും: ഇരുവരും പ്രതികരിച്ചത് ഇങ്ങനെ

26

മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്തചിത്രം ലൂസിഫര്‍ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്.

ഇപ്പോഴിതാ ചിത്രം കാണാനെത്തിയ ദിലീപ് കാവ്യ ദമ്പതികളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

Advertisements

മോഹന്‍ലാലും പൃഥ്വിരാജും മഞ്ജു വാര്യരുമൊക്കെയായി അത്ര സ്വരച്ചേര്‍ച്ചയിലല്ല ദിലീപെന്ന ആരോപണം ഉന്നയിക്കുന്നവര്‍ക്കൊരു അടിയാണ് ഈ വാര്‍ത്ത.

ദിലീപ് ചിത്രം കാണുകയും ലൂസിഫറിന്റെ സംവിധായകന്‍ പൃഥ്വിയെ മനസറിഞ്ഞ് അഭിനന്ദിച്ചുവെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

പൃഥ്വിയിലെ സംവിധായകന് അഭിനന്ദനമറിയിക്കുന്നുവെന്നാണ് ദിലീപ് പ്രതികരിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിയേറ്ററുകള്‍ മാത്രമല്ല പ്രേക്ഷകരുടെ മനസ്സും നിറഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് നടനായി മാത്രമല്ല സംവിധായകനായും കഴിവ് തെളിയിച്ചുവെന്നാണ് ദിലീപ് പറഞ്ഞത്.

ഈ സിനിമ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും താനൊക്കെ ഇന്നും പേടിച്ച് നില്‍ക്കുന്ന കാര്യമാണ് സംവിധാനമെന്നും തിരക്കിട്ട സിനിമാ ജീവിതത്തിനിടയില്‍ അഭിനയവും സംവിധാനവും നിര്‍മ്മാണവുമൊക്കെ എങ്ങനെ കഴിയുന്നുവെന്ന അത്ഭുതവും ദിലീപ് പങ്കുവെച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement