റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ക്കുന്ന ആ ഹീറോ, അത് മോഹന്‍ലാല്‍: ഗൂഗിള്‍ ട്വീറ്റ് വൈറല്‍

42

റെക്കോര്‍ഡുകള്‍ മലയാള സിനിമയില്‍ സൃഷ്ടിക്കുന്നതും തകര്‍ക്കുന്നതും ഒരേ ഒരാള്‍, മോഹന്‍ലാല്‍. 100 കോടി ക്ലബ്ബടക്കം മലയാള സിനിമയിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും കൈവശമുള്ള താരമാണ് മോഹന്‍ലാല്‍.

തന്റെ തന്നെ റെക്കോര്‍ഡുകള്‍ വീണ്ടും വീണ്ടും തിരുത്തിക്കൊണ്ടു മലയാള സിനിമയെ വേറെ ലെവലില്‍ ആണ് മോഹന്‍ലാല്‍ എത്തിക്കുന്നത്. ഇപ്പോഴിതാ ആ കാര്യം പറഞ്ഞു കൊണ്ട് ഗൂഗിള്‍ ഇന്ത്യ ട്വീറ്റ് ചെയ്തിരിക്കുന്നതും വൈറല്‍ ആയിരിക്കുകയാണ്.

Advertisements

ലൂസിഫര്‍ എന്ന മോഹന്‍ലാല്‍ ചിത്രം കേരളത്തിന് അകത്തും പുറത്തും ഇന്ത്യക്കു പുറത്തുമെല്ലാം തരംഗമായി മാറുമ്പോള്‍ ഗൂഗിള്‍ പറയുന്നു, റെക്കോര്‍ഡുകള്‍ എല്ലാം തകര്‍ക്കുന്ന ആ ഹീറോ , അത് മോഹന്‍ലാല്‍ ആണെന്ന്.

മോഹന്‍ലാലിനൊപ്പം യുവരാജ് സിങ്ങിനെയും സൂചിപ്പിക്കുന്ന ഒരു അനിമേഷന്‍ വീഡിയോ കൂടി ഗൂഗിള്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ഏറ്റവും മുകളില്‍ ആണ് ലൂസിഫറിന്റെയും മോഹന്‍ലാലിന്റേയും സ്ഥാനം.

അതോടൊപ്പം ഇപ്പോള്‍ കട്ടക്ക് നില്‍ക്കുന്നത് യുവരാജ് സിങ്ങും മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റ് ട്വീറ്റുകളും ആണ്. ഈ സാഹചര്യത്തില്‍ ആണ് ഗൂഗിള്‍ ഇന്ത്യയുടെ ട്വീറ്റ്.

ആദ്യമായാണ് ഒരു മലയാള നടനെ കുറിച്ച് ഇത്തരത്തില്‍ ഉള്ള ഒരു ട്വീറ്റ് ഗൂഗിള്‍ ഇന്ത്യ ഇടുന്നതു എന്നതും അഭിമാനകരമായ കാര്യമാണ്.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു മുന്നേറുകയാണ്. മുരളി ഗോപിയുടെ രചനയില്‍ പുറത്തു വന്ന ഈ ചിത്രം നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആണ്.

വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത്, ടോവിനോ തോമസ് എന്നിവരും അതിഥി വേഷത്തില്‍ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തില്‍ ഉണ്ട്. ലൂസിഫറിന് ഒരു ടിക്കറ്റു കിട്ടാന്‍ കേരളത്തില്‍ ജനങ്ങള്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്.

Advertisement