പുലിമുരുകന്റെ രണ്ടാം ഭാഗം ചെയ്യാം എന്ന് ഉദയ്കൃഷ്ണു, പക്ഷേ വൈശാഖിന്റെ മറുപടി രാജ മതി: മധുരരാജ വന്ന വഴി

32

മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം എന്ത് എന്ന ചിന്തയിലായിരുന്നു വൈശാഖ്. അതിനുമുകളില്‍ നില്‍ക്കുന്ന പടമായിരിക്കണം അടുത്തതെന്ന് നിര്‍ബന്ധമുണ്ട്.

അങ്ങനെയൊരു പ്രൊജക്ടിന് പറ്റിയ കഥ വേണം. വൈശാഖും ഉദയ്കൃഷ്ണയും തകൃതിയായി ആലോചിച്ചു. അന്യഭാഷാ സിനിമകളുടെ റീമേക്കുവരെ ചിന്തിച്ചു. ഒന്നിലും ലാന്‍ഡ് ചെയ്യാന്‍ പറ്റിയില്ല.

Advertisements

ഒടുവില്‍ തല്‍ക്കാലം മലയാളസിനിമ മാറ്റിവച്ച് മറ്റൊരു ഭാഷയില്‍ ഒരു സിനിമ നോക്കിയാലോ എന്നായി വൈശാഖിന്റെ ചിന്ത. കാരണം, പുലിമുരുകന്‍ കഴിഞ്ഞ് മലയാളത്തില്‍ ചെയ്യുന്നത് പുലിമുരുകനേക്കാള്‍ മികച്ചതായിരിക്കണം.

അങ്ങനെയാണെങ്കില്‍ പുലിമുരുകന്റെ രണ്ടാം ഭാഗം ആലോചിച്ചാലോ എന്നുവരെ ഉദയ്കൃഷ്ണ വൈശാഖിനോട് ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

പക്ഷേ ഒടുവില്‍ വൈശാഖ് പറഞ്ഞു രാജ മതി. പോക്കിരിരാജയിലെ രാജ എന്ന മമ്മൂട്ടിക്കഥാപാത്രത്തെ വൈശാഖിന് അത്ര ഇഷ്ടമാണ്. രാജ തിരിച്ചുവന്നാല്‍ അത് പുലിമുരുകന് മുകളില്‍ നില്‍ക്കുമെന്ന് വൈശാഖിന് ഉറപ്പുണ്ടായിരുന്നു.

പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിനായി അങ്ങനെ വൈശാഖും ഉദയ്കൃഷ്ണയും ആലോചന തുടങ്ങി. ആലോചന മാസങ്ങള്‍ നീണ്ടു. കഥ ഒന്നുമായില്ല.

രാജ 2 വേണ്ടെന്നുവയ്ക്കാമെന്ന് വരെ ആലോചിച്ചിരിക്കുമ്പോള്‍ ഉദയ്കൃഷ്ണയുടെ മനസില്‍ ഒരു കഥ തെളിഞ്ഞു. ഒരു അടിപൊളി കഥ. പോക്കിരിരാജയേക്കാള്‍ കേമം.

പുലിമുരുകനേക്കാള്‍ കെങ്കേമം. വൈശാഖിനും മമ്മൂട്ടിക്കും കഥ കേട്ടപ്പോല്‍ തന്നെ ആവേശമായി. അങ്ങനെ ‘മധുരരാജ’യുടെ വരവായി.

ഇനി ദിവസങ്ങള്‍ മാത്രമാണ് മമ്മൂട്ടിയുടെ മധുരരാജ തിയേറ്ററുകളിലെത്താനുള്ളത്. കേരളത്തില്‍ നാനൂറോളം തിയേറ്ററുകളില്‍ മധുരരാജ പ്രദര്‍ശനത്തിനെത്തും. തെലുങ്ക്, തമിഴ് പതിപ്പുകളും ചിത്രത്തിന്റേതായി പുറത്തിറങ്ങുന്നുണ്ട്.

Advertisement