ആമിര്‍ ഖാന്‍ പുത്രിയോടൊപ്പമുള്ള യുവാവ് ആര്? പ്രണയ ചിത്രങ്ങള്‍ വൈറലാവുന്നു

23

ആമിര്‍ ഖാന്‍ പുത്രി ഇറാ ഖാനൊപ്പമുള്ള യുവാവാരെന്നാണ് സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്നത്. ഇവരുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ ഇരുവരുടെയും പ്രണയ ചിത്രങ്ങള്‍ കൊണ്ട് നിറയുകയാണ്.

Advertisements

ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന്റെ പുത്രി ഇറാ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് കുറെ പ്രണയചിത്രങ്ങളുമായാണ്.

ഇറാ ഖാന്റെ ഇന്‍സ്റ്റാഗ്രാം നിറയെ യുവാവുമൊത്തുള്ള പ്രണയ ചിത്രങ്ങളാണ്. സംഗീതമാണ് ഇറാ ഖാന്‍ പഠിക്കുന്നത്.

ആര്‍ട്ടിസ്റ്, നിര്‍മ്മാതാവ്, സംഗീത സംവിധായകന്‍ എന്നെ വിശേഷണങ്ങളുള്ള മിഷാല്‍ കൃപലാനിക്കൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ആമിര്‍ ഖാന്റെ ആദ്യ ഭാര്യയിലുള്ള ഇളയ പെണ്‍കുട്ടിയാണ് ഇറാ ഖാന്‍. മൂത്ത പുത്രന്‍ ജുനൈദ് സംവിധാനത്തില്‍ അച്ഛനെ സഹായിക്കുന്നുണ്ട്.

ആമിര്‍ ഖാന്റെ രണ്ടാമത്തെ ഭാര്യ സംവിധായകയായ കിരണ്‍ ആണ്. ഇവര്‍ക്ക് ഏഴു വയസുള്ള ഒരു കുട്ടി കൂടിയുണ്ട്.

Advertisement