നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു: പൃഥ്വിരാജിനോട് ഇന്ദ്രജിത്ത്

34

പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. തന്റെ സഹോദരന്റെ ആദ്യ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ദ്രജിത്ത്.

പൃഥ്വിരാജിനെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്ന് ഇന്ദ്രജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു. ചിത്രത്തെക്കുറിച്ച് വരുന്ന പ്രതികരണങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisements

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തില്‍ ലൂസിഫറില്‍ എത്തുന്നുണ്ട്.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി മോഹന്‍ലാല്‍ അരങ്ങു തകര്‍ക്കുന്ന ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയാണ് മുന്നേറുന്നത്. ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, സായി കുമാര്‍, കലാഭവന്‍ ഷാജോണ്‍, ബൈജു, നന്ദു, ഫാസില്‍ തുടങ്ങിയ വന്‍താരനിരയ്ക്കൊപ്പം പൃഥ്വിരാജും ലൂസിഫറില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇതുവരെയുള്ള എഴുത്തില്‍ നിന്നെല്ലാം വിഭിന്നമായി ഒരു പക്കാ മാസ് എന്റര്‍ടെയ്നറായാണ് മുരളി ഗോപി ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ലാലേട്ടനെ ഞാന്‍ എങ്ങനെയാണോ കാണാന്‍ ആഗ്രഹിച്ചത് ആതാണ് ലൂസിഫര്‍’ എന്ന വാക്ക് പൃഥ്വിരാജ് പാലിച്ചതിന്റെ ആഹ്‌ളാദത്തിലാണ് ആരാധകരും.

Advertisement