എക്കാലത്തേയും മികച്ച ഗോളുകള്‍: ഒന്നും രണ്ടും മൂന്നും സ്ഥാനം മെസിക്ക്; റെക്കോഡ് നേട്ടത്തില്‍ അമ്പരിപ്പിച്ച് ഫുട്ബോള്‍ ഇതിഹാസം

24

ഫുഡ്‌ബോള്‍ മാലാഖ ലയണല്‍ മെസിക്ക് ബാഴ്സലോണയില്‍ റെക്കോഡ് നേട്ടം. ക്ലബിന്റെ എക്കാലത്തേയും മികച്ച ഗോള്‍ കണ്ടെത്താനായി നടത്തിയ വോട്ടെടുപ്പിലാണ് മെസി അമ്പരിപ്പിക്കുന്ന നേട്ടം സ്വന്തമാക്കിയത്.

ഏറ്റവും മികച്ച ആദ്യ മൂന്നു ഗോളുകളും മെസി സ്വന്തം പേരിലാക്കി. ഒന്നാം സ്ഥാനത്ത് 2006-07 കോപ്പ ഡെല്‍ റെ സെമിയില്‍ ഗെറ്റാഫെയ്ക്കെതിരെ മെസി കരസ്ഥമാക്കിയ ഗോളാണ് ഇടംപിടിച്ചിരിക്കുന്നത്.

Advertisements

ഡിയാഗോ മറഡോണയെ അനുസ്മരിപ്പിക്കുതായി ഫുട്ബോള്‍ ലോകം വിലയിരുത്തുന്ന നേട്ടമാണിത്. ഇതേ രീതിയിലുള്ള ഗോളാണ് 1986 ല്‍ ഇംഗ്ലണ്ടിനെതിരെ മറഡോണയുടെ കാലുകള്‍ നേടിയത്.

45 ശതമാനം വോട്ടാണ് ഈ ഗോള്‍ സ്വന്തമാക്കിയത്. കോപ്പ ഡെല്‍ റെ ഫൈനലില്‍ അത് ലറ്റികോ മാഡ്രിഡിനെതിരെ 2014-15 ല്‍ നേടിയ ഗോള്‍ രണ്ടാം സ്ഥാനത്തും 2010-11 ല്‍ റയല്‍ മാഡ്രിഡിനെതിരെ കരസ്ഥമാക്കിയ ഗോള്‍ മൂന്നാം സ്ഥാനത്തും എത്തി.

നാലാം സ്ഥാനത്തുള്ള ഗോള്‍ 2017 ല്‍ സ്പാനിഷ് താരം സെര്‍ജിയോ റോബര്‍ട്ടോ സ്വന്തമാക്കിയതാണ്. പിഎസ്ജിക്കെതിരെ 2017 ല്‍ നടന്ന മത്സരത്തിലാണ് സെര്‍ജിയോയുടെ ഗോള്‍ പിറന്നത്.

Advertisement