മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ പുതിയ റിലീസ് ലൂസിഫറിന് അഭിനന്ദനങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍. ട്വിറ്ററിലാണ് താരം ലൂസിഫറിനുമ സംവിധായകന്‍ പൃഥ്വിരാജിനു ആശംസകള്‍ നേര്‍ന്നത്.
ചിത്രത്തെക്കുറിച്ചുള്ള എല്ലാം തന്നെ ബ്രഹ്മാണ്ഡമാണ് എന്ന് ദുല്‍ഖര്‍ കുറിച്ചപ്പോള്‍, നന്ദി പറഞ്ഞെത്തിയ പൃഥ്വിരാജ്, നീയും ഇക്കയും ലൂസിഫര്‍ കാണുന്ന ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു.
ആരാധകര്‍ മാത്രമല്ല, സിനിമാലോകമൊന്നാകെ ലൂസിഫര്‍ റിലീസിന്റെ ആവേശത്തിലാണ്. യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, ഒടിയനു ശേഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം, കൂടെ വമ്പന്‍ താരനിര. ഇത്രയുമൊക്കെ മതി മലയാളി സിനിമാ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കാന്‍.
ചിത്രത്തിനെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകളും നിരൂപണങ്ങളും സൂചിപ്പിക്കുന്നത് ഇതൊരു ഫാന്‍ ബോയ് ചിത്രമാണ് എന്നാണ്. അതായത് പൃഥ്വിരാജിലെ മോഹന്‍ലാല്‍ ഫാന്‍, താരത്തിന്റെ ആരാധകര്‍ക്ക് ഒരുക്കിയ വിരുന്ന്. ഒറ്റവരിയില്‍ പറഞ്ഞാല്‍, ഫാന്‍സ് ആഗ്രഹിക്കുന്ന ടിപ്പിക്കല്‍ ലാല്‍ ചിത്രം.
തന്റെ ഇഷ്ട താരത്തെ തനിക്കും തന്നെപ്പോലെയുള്ള ആരാധകര്‍ക്കും ഇഷ്ടപ്പെടുന്നത് പോലെ സ്‌ക്രീനിലെത്തിക്കുകയാണ് തന്റെ ആഗ്രഹമെന്ന് പൃഥ്വിരാജ് ‘ലൂസിഫറി’ന്റെ പ്രൊമോഷന്‍ സമയത്ത് പറഞ്ഞിട്ടുണ്ട്. ആ വാക്കുകളെ അക്ഷരം പ്രതി ശരിവെക്കുന്നതാണ് ‘ലൂസിഫര്‍’ എന്ന ചിത്രം. തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വേണ്ടി, മറ്റൊരു മോഹന്‍ലാല്‍ ആരാധകന്‍ തയ്യാറാക്കിയ ചിത്രം.
പൊളിറ്റിക്കല്‍ ത്രില്ലെര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുംപുള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സ്റ്റീഫന്‍ നെടുമ്ബള്ളിയുടെ ഉദയവുമെല്ലാമാണ് മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തിന്റെ കഥ.