രാജാവ് ഒന്നേ ഉള്ളൂ കേരളത്തില്‍ ലൂസിഫര്‍ എന്ന പേരില്‍ ആണ് രാജാവ് ഇപ്പോള്‍ അറിയപ്പെടുന്നത്: ലാലേട്ടനേയും പൃഥ്വിയേയും പുകഴ്ത്തി ശ്രീകുമാര്‍ മേനോന്‍

20

ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ലൂസിഫര്‍ എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്. മികച്ച നടന്‍ മാത്രമല്ല നല്ലൊരു സംവിധായകന്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

നടന്‍ മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Advertisements

ലൂസിഫര്‍ കണ്ട സന്തോഷം അറിയിക്കുകയാണ് ഒടിയന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. രാജാവ് ഒന്നേ ഉള്ളൂ. കേരളത്തില്‍ ലൂസിഫര്‍ എന്ന പേരില്‍ ആണ് രാജാവ് ഇപ്പോള്‍ അറിയപ്പെടുന്നത്.

കേരളത്തിന്റെ ബോക്‌സ് ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫര്‍.എന്ന ശ്രീകുമര്‍ മേനോന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ശ്രീകുമര്‍ മേനോന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

രാജാവ് ഒന്നേ ഉള്ളൂ. കേരളത്തില്‍ ലൂസിഫര്‍ എന്ന പേരില്‍ ആണ് രാജാവ് ഇപ്പോള്‍ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്‌സ് ഓഫീസ് ഭരിക്കുന്ന രാജാവ്.

രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫര്‍. പ്രിത്വിരാജ്, ഇന്ന് ഞങ്ങള്‍ ലാല്‍ ഫാന്‍സ് മൊത്തമായും താങ്കളുടെ ഫാന്‍സ് ആയി മാറിക്കഴിഞ്ഞു. നന്ദി ലാലേട്ടന്‍ എന്ന സൂപ്പര്‍സ്റ്റാറിന്റെ ഈ അവതാരപിറവിക്ക്.

മഞ്ജു എന്തുകൊണ്ട് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദര്‍ശിനി രാം ദാസിലൂടെ.

വിവേക് ഒബ്റോയ് ,ടോവിനോ,പ്രിത്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം. ആന്റണി താങ്കള്‍ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടന്‍ ഫാന്‍. മുരളിയുടെ അതിഗംഭീരമായ രചന. നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകള്‍ക്ക്. ലുസിഫര്‍ രാജാവ് ബോക്‌സ് ഓഫിസില്‍ നീണാള്‍ വാഴട്ടെ.

Advertisement