എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ സംഭവിക്കാനുള്ള സാധ്യത മങ്ങിയതോടെ ആ പ്രൊജക്ടിന്റെ ഭാവി എന്താകും എന്ന ആശങ്ക സിനിമാ പ്രേമികള്‍ക്കിടയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ രണ്ടാമൂഴം സംബന്ധിച്ച് കൃത്യമായ നീക്കങ്ങള്‍ ഇപ്പോള്‍ മമ്മൂട്ടി ക്യാമ്പ് നടത്തുന്നതായാണ് സൂചന. ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരം അനുസരിച്ച് രണ്ടാമൂഴത്തിലെ ഭീമനായി മമ്മൂട്ടി അവതരിച്ചേക്കും എന്നാണറിയുന്നത്.
മമ്മൂട്ടിയും എംടിയും തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. മമ്മൂട്ടി ഭീമനാകുന്നതിനോട് പോസിറ്റീവായ സമീപനമാണ് എംടിക്കും ഉള്ളതത്രേ.
നേരത്തേ, രണ്ടാമൂഴത്തെ അധികരിച്ച് ‘ഭീമം’ എന്ന സ്റ്റേജ് ഷോ ചെയ്തപ്പോള്‍ ഭീമനായത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയെ നായകനാക്കി രണ്ട് ഭാഗങ്ങളായി രണ്ടാമൂഴം ചിത്രീകരിക്കാനാണ് ഇപ്പോഴത്തെ പദ്ധതി എന്നറിയുന്നു.
മമ്മൂട്ടിയുടെയും എംടിയുടെയും മനസില്‍ സംവിധായകനായി ഹരിഹരനാണുള്ളത്. ഹരിഹരനും ഏറെക്കാലമായി ഉള്ള സ്വപ്നമാണ് രണ്ടാമൂഴം സിനിമയാക്കുക എന്നുള്ളത്. 200 കോടി രൂപയുടെ ബജറ്റിലായിരിക്കും രണ്ടാമൂഴത്തിന്റെ രണ്ടു ഭാഗങ്ങള്‍ ഹരിഹരന്‍ ചിത്രീകരിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്.