ഹോട്ടല്‍ മുറികളിള്‍ ഒളിക്യാറ സ്ഥാപിച്ച് കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി പോണ്‍ സൈറ്റുകള്‍ക്ക് വില്‍ക്കുന്ന സംഘം പിടിയില്‍, പ്രതികള്‍ പകര്‍ത്തിയത് 1600 പേരുടെ സ്വകാര്യ ദൃശ്യങ്ങള്‍

34

ഒളി ക്യാമറകള്‍ ഹോട്ടല്‍ മുറികളില്‍ സ്ഥാപിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പോണ്‍ സൈറ്റിലൂടെ വില്‍ക്കുന്ന സംഘം പൊലീസിന്റെ പിടിയിലായി.

ദക്ഷിണ കൊറിയയിലാണ് സംഭവം ഉണ്ടായത്. ഹോട്ടല്‍ മുറികളില്‍ ആരും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചാണ് മൂന്നംഗ സംഘം കിടപ്പറ ദൃശ്യങ്ങളും, നഗ്‌ന ദൃശ്യങ്ങളും പകര്‍ത്തിയിരുന്നത്.

Advertisements

ദക്ഷിണ കൊറിയയിലെ 10 നഗരങ്ങളിലെ ഹോട്ടലുകളില്‍ നിന്നും 1600ഓളം ആളുകളുടെ സ്വകാര്യ ദൃശ്യങ്ങളാണ് സാംഘം ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയത്.

ഇത് പോണ്‍ സൈററ്റിലൂടെ ഇവര്‍ തന്നെ വില്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ 5 ലക്ഷം രൂപയോളം പ്രതികള്‍ സമ്ബാദിച്ചിരുന്നു.

മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കുറ്റകൃത്യം ചെയ്തത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹോട്ടല്‍ മുറികളില്‍ ഇവര്‍ 1 എം എം വൈഡ് ലെന്‍സുള്ള ഒളി ക്യാമറകള്‍ സ്ഥപിച്ചു.

ടിവി, ഹെയര്‍ ഡ്രയര്‍ ഹോള്‍ഡര്‍, സോക്കറ്റ് എന്നിവയില്‍ ആരും ശ്രദ്ധിക്കാത്ത വിധത്തിലാണ് ഇവര്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചത്. വൈഫൈ വഴി ദൃശ്യങ്ങള്‍ തനിയെ കൈമാറുന്ന ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്.

തുടര്‍ന്ന് നവംബറില്‍ ഇവര്‍ സ്വന്തമായി പോണ്‍ വെബ്‌സൈറ്റ് ആരംഭിച്ചു. ഇതില്‍ 30സെക്കന്റ് വരുന്ന സ്വകാര്യ ദൃശ്യങ്ങള്‍ ആദ്യം സൌജന്യമായി നല്‍കി.

മുഴുവന്‍ വീഡിയോ കാണാന്‍ താല്‍പര്യപ്പെടുന്നവരില്‍ നിന്നും പണം സ്വീകരിച്ച് ദൃശ്യങ്ങള്‍ നല്‍കുന്നതായിരുന്നു പതിവ്. 803 ദൃശ്യങ്ങളാണ് സൈറ്റില്‍ പ്രതികള്‍ അപ്ലോഡ് ചെയ്തത്.

Advertisement