വാറന്‍ ഫോസ്റ്ററുടെ ചിത്രത്തിലൂടെ ആക്ഷന്‍ കിംഗ് ബാബു ആന്റണി ഇനി ഹോളിവുഡിലേക്ക്

70

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം കായംകുളം കൊച്ചുണ്ണിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് ബാബു ആന്റണി ഇനി ഹോളിവുഡിലേക്ക്.

വാറന്‍ ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്ന ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. ഇതൊരു ആക്ഷന്‍ ചിത്രമായിരിക്കും.

Advertisements

ആയോധന കലകളില്‍ പ്രാവീണ്യമുള്ളയാളാണ് ബാബു ആന്റണി. റോബര്‍ട്ട് ഫര്‍ഹാന്‍, കൈന മകോയ്, ഡാര്‍വിന്‍ മെഡീറോ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്.

ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു ആന്റണി ഈ വിവരം നല്‍കിയത്. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പിലൂടെയാണ് ബാബു ആന്റണി സിനിമയില്‍ എത്തുന്നത്.

പിന്നീട് വില്ലന്‍ കഥാപാത്രങ്ങളേയും നായക കഥാപാത്രങ്ങളേയും അവതരിപ്പിച്ച ബാബു ആന്റണി ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ശ്രദ്ധേയനായത്.

അടുത്തിടെ നിവിന്‍ പോളി നായകനായെത്തിയ കായംകുളം കൊച്ചുണ്ണി, മിഖായേന്‍ എന്നീ ചിത്രങ്ങളില്‍ ബാബു ആന്റണി അഭിനയിച്ചിരുന്നു.

Advertisement