മമ്മൂട്ടിക്ക് മുന്നേ മോഹന്‍ലാല്‍ മുഖ്യമന്ത്രി ആകും: ലാലേട്ടനെ നായകനാക്കി വീണ്ടും ശ്രീകുമാര്‍ മേനോന്‍ ‘ദ കോംമ്രേഡ്’ ഒരുങ്ങുന്നു

23

സന്തോഷ് വിശ്വനാഥ് മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Advertisements

സഞ്ജയ് ബോബി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മുഖ്യമന്ത്രി എങ്ങനെയായിരിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളാണ് പറയുക എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.

എന്നാല്‍, ചിത്രത്തെ കുറിച്ച് കൂടുതല്‍ അറിയിപ്പുകള്‍ ഒന്നുമില്ല. ഇതിനിടയില്‍, മമ്മൂട്ടിക്ക് മുന്നേ മോഹന്‍ലാല്‍ മുഖ്യമന്ത്രി ആകുമെന്നാണ് സൂചന.

ഒടിയന്‍ സംവിധാനം ചെയ്ത വി എ ശ്രീകുമാര്‍ മേനോന്റെ പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ തന്നെയാണ് നായകനെന്ന് റിപ്പോര്‍ട്ട്. ഹരിക്രിഷ്ണന്റെ തിരക്കഥയില്‍ ചിത്രം ഒരുങ്ങുന്നുവെന്നും ‘ദ കോംമ്രേഡ്’ എന്നാണ് ചിത്രത്തിന്റെ പേരെന്നും സൂചനയുണ്ട്.

ഇതിന്റെ ഒരു പോസ്റ്ററും പുറത്തുവന്നു കഴിഞ്ഞു. എന്നാല്‍, പോസ്റ്റര്‍ ഏതോ മോഹന്‍ലാല്‍ ഫാന്‍സിന്റെ തലയില്‍ ഉദിച്ചതാണെന്നും ഇങ്ങനെയൊരു സിനിമ അനൌണ്‍സ് ചെയ്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയകളില്‍ പലരും പറയുന്നു.

അതേസമയം, സിനിമ വരുന്നുണ്ടെന്നും മേനോന്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് തുടങ്ങിയെന്നും മറ്റ് ചിലര്‍ പറയുന്നു. വിഷുവിന് അനൌണ്‍സ് ചെയ്യുമെന്നാണ് പറയുന്നത്. ഏതായാലും ഈ പ്രൊജക്ട് സത്യമാണോയെന്ന് അടുത്ത് തന്നെ അറിയാം.

Advertisement