എല്ലാവരും ആഗ്രഹിക്കുന്നത് തങ്ങളുടെ വിവാഹം പാരമ്പര്യമായി തന്നെ നടത്താനാണ്. എന്നാല്‍ ഈ പാരമ്പര്യ രീതികള്‍ മുഴുവന്‍ മാറ്റിയെഴുതിയിരിക്കുകയാണ് കര്‍ണാടകയിലെ 2 ടെക്കി ദമ്പതികള്‍.
കല്യാണത്തിന് പൊതുവെ വരന്‍ വധുവിന് താലിയണിയിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവിടെ പുരുഷന്മാര്‍ക്ക് മംഗല്യസൂത്രം അണിയിച്ചിരിക്കുകയാണ് രണ്ട് യുവതികള്‍.
കര്‍ണാടകയിലെ വിജയപുര ജില്ലയിലെ രണ്ട് യുവതികളാണ് വിവാഹ ദിവസം ഭര്‍ത്തക്കന്മാര്‍ക്ക് മംഗല്യസൂത്ര അണിയിച്ചത്.
അമിത്-പ്രിയ എന്നിവരാണ് ആദ്യത്തെ ദമ്പതികള്‍. വ്യത്യസ്തസമുദായത്തില്‍ പെടുന്ന ഇവര്‍ രണ്ടുപേരും സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരാണ്. തിങ്കളാഴ്ചയായിരുന്നു വിവാഹം.
രണ്ടാമത്തെ ദമ്പദികള്‍ പ്രഭുരാജും അങ്കിതയുമാണ്. ഈ വിവാഹത്തില്‍ കാലങ്ങളായി തുടരുന്ന കന്യാദാനം എന്ന ചടങ്ങും ഉണ്ടായിരുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളുമായി ആയിരങ്ങള്‍ ഇരുവിവാഹത്തിലും പങ്കെടുത്തിരുന്നു.