മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം പതിനെട്ടാംപടിയിലെ പുതിയ ലുക്ക് പുറത്ത് വിട്ടു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ഇന്നലെയാണ് ഇത് പുറത്ത് വിട്ടത്.
എന്നാല്‍ മമ്മൂട്ടിയെ ലുക്ക് കണ്ട് ആരാധകര്‍ രസകരമായ കമന്റുകളുമായി എത്തിയിരിക്കുകയാണ്. പുറത്തുവിട്ട ചിത്രത്തിന് താഴെ പൊന്നിക്ക നിങ്ങള്‍ ഇത് എന്ത് ഭാവിച്ചാണ് ആ ദുല്‍ക്കറിന്റെ മോളെ ഓര്‍ത്തെങ്കിലും ആ കൊച്ച് കൊച്ചാപ്പ എന്ന് വിളിക്കണ്ടി വരുമല്ലോ എന്നായിരുന്നു ഒരു കമന്റ്.
പതിനെട്ടാം പടി എന്ന ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ട്രോളുകളിലും ലുക്ക് തരംഗമാവുകയാണ്. മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്. താരങ്ങളും മമ്മൂട്ടിയുടെ ലുക്ക് ഏറ്റെടുത്ത് കഴിഞ്ഞു. അതിരപ്പള്ളിയുടെ ‘സൗന്ദര്യം’പോയ നിമിഷം മമ്മൂട്ടിയുടെ മാസ് ലുക്ക് എന്നാണ് ചിലരുടെ കമന്റ്
ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ പ്രാധാന്യമുള്ള റോളിലാണ് മമ്മൂട്ടി എത്തുന്നത്.
മൂന്നു ചിത്രങ്ങളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ട, മാമാങ്കം, പതിനെട്ടാംപടി എന്നീ ചിത്രങ്ങളാണ് ഒരേ സമയം പുരോഗമിക്കുന്നത്.