തുണി അലക്കിക്കൊണ്ടിരിക്കെ അയല്‍വാസിയായ യുവതിയെ യുവാവ് വെട്ടിവീഴ്ത്തി

19

മലപ്പുറം: വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയെ അയല്‍വാസി വെട്ടിപരിക്കേല്‍പിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വെങ്ങാട് എടയൂര്‍ റോഡ് നിവാസിയായ മനയ്ക്കല്‍ വീട്ടില്‍ ആജിസ അസീസിനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisements

ഇന്നലെ ഉച്ചയോടെയാണ് സംഭവം. വസ്ത്രങ്ങള്‍ അലക്കുന്നതിനിടെ തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബഷീര്‍ ആയുധമുപയോഗിച്ച് ആജിസയുടെ തലയ്ക്ക് വെട്ടുകയായിരുന്നു.

പ്രതിരോധിക്കുന്നതിനിടെ ആജിസയുടെ പുറത്തും വെട്ടേറ്റു. കൊല്ലുമെന്ന് പറഞ്ഞായിരുന്നു അക്രമം. മരണ വെപ്രാളത്തില്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു ആജിസയെന്ന് അയല്‍വാസി പറയുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ച ആജിസയോടൊപ്പം ഒമ്പതുവയസ്സുകാരനായ മകന്‍ മാത്രമാണുള്ളത്. എടയൂര്‍ റോഡില്‍ ഫാന്‍സി കട നടത്തുകയാണ് പ്രതിയായ ബഷീര്‍.

വ്യക്തിവൈരാഗ്യമാണ് അക്രമ കാരണമെന്ന് കരുതുന്നു. നിരന്തരമായി ആജിസയെ ഇയാള്‍ ശല്യപ്പെടുത്താറുണ്ടായിരുന്നു.

അതേ സമയം എന്തിനാണ് ഇത്തരത്തിലൊരു അക്രമം നടത്തിയതെന്ന് തനിക്കറിയില്ലെന്നും ആജിസ പറഞ്ഞു. കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.

Advertisement