ദുല്‍ഖറും പ്രണവും കാളിദാസും അടക്കമുള്ള താര പുത്രന്‍മാര്‍ അവരുെ അച്ഛന്മാരുടെ ഏഴയലത്ത് വരില്ല: ഗോകുല്‍ സുരേഷ്

100

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍താരവും ഇപ്പോള്‍ ബിജെപിയുടെ രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഇന്നത്തെ പ്രമുഖ യുവ നടന്മാരില്‍ ഒരാളാണ്.

Advertisements

പറയത്തക്ക വലിയ വിജയങ്ങള്‍ ഒന്നും കൈവശം ഇല്ലെങ്കിലും ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കാന്‍ ഗോകുല്‍ സുരേഷിന് സാധിച്ചിട്ടുണ്ട്. നായകനായും സഹനടനായും അതിഥി വേഷത്തിലുമെല്ലാം ഗോകുല്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇപ്പോഴിതാ തന്റെ അച്ഛന്റെ ഒപ്പം ആദ്യമായി അഭിനയിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ഗോകുല്‍ സുരേഷ്. സുരേഷ് ഗോപി ഒരിടവേളക്ക് ശേഷം നായകനായി അഭിനയിക്കാന്‍ പോകുന്ന ലേലം 2 എന്ന ചിത്രത്തില്‍ സുരേഷ് ഗോപിക്ക് ഒപ്പം അഭിനയിക്കാന്‍ പോവുകയാണ് ഗോകുല്‍ സുരേഷ്.

നിതിന്‍ രഞ്ജി പണിക്കര്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. മലയാള സിനിമയിലെ താര പുത്രന്മാര്‍ അച്ഛന്മാരുടെ ഏഴയിലത്ത് വരില്ലെന്നു ആണ് ഗോകുല്‍ സുരേഷിന്റെ അഭിപ്രായം.

ദുല്‍ഖറോ പ്രണവോ കാളിദാസോ ശ്രാവണ്‍ മുകേഷോ ഷെയ്ന്‍ നിഗമോ അര്‍ജുന്‍ അശോകനോ തുടങ്ങി തങ്ങള്‍ മക്കളാരും അച്ഛന്‍മാരുടെ റേഞ്ചിന്റെ ഏഴ് അയലത്തു വരില്ല എന്നതാണ് സത്യം.

അവരൊക്കെ അന്നത്തെ കാലത്ത് ഒരുപാട് കഷ്ടപ്പെട്ട്, നല്ലതും ചീത്തതുമായ നിരവധി അനുഭവങ്ങളിലൂടെ കടന്നു പോയി വളര്‍ന്നു വന്നവരാണ്.

ഞങ്ങള്‍ക്കൊന്നും അത്ര കഷ്ടപ്പെടേണ്ടി വന്നിട്ടില്ല എന്നും ഗോകുല്‍ സുരേഷ് പറയുന്നു. അച്ഛനമ്മമാരുടെ തണല്‍ ഇല്ലാതാവുന്ന കാലത്തെയും അഭിമുഖീകരിക്കാന്‍ കഴിയണം.

അതിനാല്‍ കഷ്ടപ്പാടുകള്‍ അറിഞ്ഞ് വളരണം എന്ന നയമാണ് അച്ഛന്‍ സുരേഷ് ഗോപിയുടേതെന്ന് എന്നും ഗോകുല്‍ സുരേഷ് തുറന്നു പറയുന്നു.

ജീവിതത്തെ നേരിടാന്‍ തയ്യാറായിരിക്കണം അതാണ് അച്ഛന്റെ ലൈന്‍ എന്നും ഗോകുല്‍ സുരേഷ് വ്യക്തമാക്കുന്നു

Advertisement