ആളുകള്‍ ടിക്ടോക്കില്‍ വീഡിയോ ചെയ്യാറുള്ളത് നേരംപോക്കിനും തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള പ്ലാറ്റ്ഫോം ആയിട്ടുമൊക്കെയാണ്. താരപുത്രിമാരുടെയും പുത്രന്മാരുടെയും ടിക്ടോക് വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്.
ഇപ്പോഴിതാ സായികുമാറും ബിന്ദുപണിക്കരുമാണ് ഇപ്പോള്‍ ഒരു ടിക്ടോക് വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. മകള്‍ അരുന്ധതിക്കൊപ്പമാണ് ഇവരുടെ ഉഗ്രന്‍ പെര്‍ഫോമന്‍സ്.
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വീഡിയോ. ബിന്ദുപണിക്കരുടെ മകള്‍ അരുന്ധതിയുടെ ടിക്ടോക് വീഡിയോകള്‍ നേരത്തെയും വൈറലായിട്ടുണ്ട്.
സൂപ്പര്‍ഹിറ്റ് ചിത്രം റാംജിറാവു സ്പീക്കിംഗിലെ ബാലകൃഷ്ണന്‍ എന്ന കഥാപാത്രം പറയുന്ന ഡയലോഗിലൂടെയാണ് സായ്കുമാര്‍ ടിക് ടോക്ലെത്തിയത്.
മാന്നാര്‍ മത്തായിയായി മകള്‍ അരുന്ധതിയും തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. തിളക്കത്തിലെ ഏറെ പ്രസിദ്ധമായ സലിംകുമാറിന്റെ കഥാപാത്രവും ബിന്ദു പണിക്കരുടെ വനജ എന്ന കഥാപാത്രവും തമ്മിലെ സംഭാഷണത്തിലൂടെ ബിന്ദുവും മകളോടൊപ്പം ടിക് ടോകില്‍ തിളങ്ങുകയാണ്.
സലിംകുമാറായാണ് അമ്മക്കൊപ്പം മകള്‍ അരുന്ധതി ചേരുന്നത്. ഇരുവരും സിനിമയില്‍ പറഞ്ഞ അതേ ഡയലോഗുകളുമായി അവര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ കൗതുകത്തോടെയും അമ്ബരപ്പോടെയും ആരാധകര്‍ വീഡിയോയെ ഏറ്റെടുത്തു കഴിഞ്ഞിരുക്കുകയാണ്.