ബിജു മേനോനും ആസിഫ് അലിയുമൊക്കെ ഒരു കരപറ്റി, ഇത് ഹിറ്റായില്ലെങ്കില്‍ എന്റെ കാര്യം പോക്കാ: ബൈജുവിന്റെ സങ്കടം

32

മലയാള സിനിമയിലെ ഒഴിച്ചു നിര്‍ത്താനാവാത്ത നടനായിരുന്നു ബൈജു തൊണ്ണൂറുകളില്‍ . കോമഡി താരമായും വില്ലത്തരങ്ങളുമായെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരം പെട്ടെന്നാണ് സിനിമയില്‍ നിന്ന് അപ്രത്യക്ഷമായത്.

ഇതിന് പുറമെ ചില വിവാദങ്ങളിലും കേസുകളിലുമെല്ലാം ബൈജുവിന്റെ പേര് കേട്ടിരുന്നു. കഴിഞ്ഞ 37വര്‍ഷമായി മലയാള സിനിമയിലുള്ള താരം മുരളിഗോപി – അരുണ്‍ കുമാര്‍ അരവിന്ദ് കൂട്ടായ്മയില്‍ പുറത്തിറക്കിയ ‘ഈ അടുത്ത കാലത്ത്’ എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ് നടത്തിയത്.

Advertisements

ചിത്രത്തില്‍ ബൈജു അവതരിപ്പിച്ച വാട്‌സണ്‍ ഭായ് പ്രേക്ഷക പ്രശംസ നേടിയിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടാവുകയും ചെയ്തു. ഒടുവില്‍ നാദിര്‍ഷ സംവിധാനം ചെയ്ത മേരാ നാം ഷാജി എന്ന ചിത്രത്തില്‍ ബൈജു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മൂന്ന് ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗിനിടയില്‍ ബൈജു ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പ്രേക്ഷകരോട് തുറന്ന് പറയുകയും ചെയ്തു.

മേരാ നാം ഷാജിയില്‍ ബിജുമേനോനും ആസിഫ് അലിയും ബൈജുവുമാണ് നായകന്‍മാര്‍ എന്നാല്‍ ഈ പടത്തിലെ സൂപ്പര്‍ താരം സംവിധായകന്‍ നാദിര്‍ഷയാണെന്നും ഈ സിനിമ സൂപ്പര്‍ ഹിറ്റ് ആകേണ്ടത് ഭൂമിയില്‍ മറ്റാരേക്കാളും ആവശ്യം തനിക്കാണെന്നും ബൈജു പറഞ്ഞു.

മൂന്ന് ഷാജിമാരും നാദിര്‍ഷയെന്ന സംവിധായകനില്‍ ഭദ്രമായിരുന്നെന്നും ബൈജു കൂട്ടിച്ചേര്‍ത്തു. ബിജു മേനോനും ആസിഫ് അലിയുമൊക്ക ഒരു കരപറ്രി. ഈ പടം സൂപ്പര്‍ഹിറ്റായില്ലെങ്കില്‍ എന്റെ കാര്യം പോക്കാ.

എനിക്ക് പണ്ട് ഈ ജ്യോതിഷത്തിലൊന്നും ഒരു വിശ്വാസവും ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത് ഒന്നുരണ്ടുപേരെ കാണാന്‍ പോയിരുന്നു അടുത്ത ഇരുപത് കൊല്ലത്തേക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ലെന്നാ അവര് പറയുന്നത്.

അതുകൊണ്ട് പടം ഹിറ്റായാല്‍ അത് എന്റെ പേരിലായിരിക്കും അറിയുന്നത്. കൊടുക്കുന്ന കാശിന് മുതലാവുന്ന പടമാണിത് എന്നും ബൈജു പറഞ്ഞു.

Advertisement