ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ് കേരളത്തിന് പുറമേ ലോകമെമ്പാടും ചര്‍ച്ചയായ സിനിമയായിരുന്നു. റിലീസിന് മുന്നേ ചിത്രത്തിലെ നായിക നൂറിന്‍ ആയിരുന്നുവെങ്കില്‍ റിലീസ് ആയപ്പോള്‍ നായിക പ്രിയ ആവുകയായിരുന്നു.
വൈറല്‍ ഗാനത്തിനു ശേഷം പ്രിയയ്ക്ക് പ്രാധാന്യമുള്ള രീതിയില്‍ കഥ മാറ്റിയെഴുതിയിരുന്നു.
എന്നാല്‍, നൂറിനും പ്രിയയും തമ്മില്‍ ചില അസ്വാസരസ്യങ്ങള്‍ ഉണ്ടായതായി ഇപ്പോഴും സംസാരമുണ്ട്.
തുടക്കത്തില്‍ പ്രിയ നിറഞ്ഞുനില്‍ക്കുമെന്നും പിന്നീട് കഥ നൂറിനൂടെ സഞ്ചരിക്കുന്ന തരത്തിലുമായാണ് തിരക്കഥ. അത് പൊളിക്കണമെന്നായിരുന്നു നിര്‍മ്മാതാവ് ആവശ്യപ്പെട്ടതെന്ന് സംവിധായകന്‍ പറയുന്നു.
പ്രിയയെ നായികയാക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അത് താനും അംഗീകരിച്ചിരുന്നു. കഥയൊക്കെ പൊളിച്ചെഴുതേണ്ടി വന്നിരുന്നു.
പ്രിയയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ നൂറിന് ആകെ വിഷമമായിരുന്നു. പിന്നീട് അത് പറഞ്ഞ് മനസിലാക്കി. ട്രയാംഗിള്‍ ലവ് സ്റ്റോറിയിലേക്ക് മാറ്റാമെന്നും പറഞ്ഞപ്പോള്‍ നിര്‍മാതാവ് സമ്മതിച്ചു.
ചാനല്‍ പരിപാടിക്കിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. 2 ദിവസം കഴിഞ്ഞ് തെലുങ്ക് പ്രൊഡ്യൂസേഴ്സ് എത്തിയപ്പോള്‍ പ്രിയ തന്നെ വേണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്.
അങ്ങനെയാണ് പ്രശ്‌നം വഷളായത്. പ്രിയയെ നായികാസ്ഥാനത്ത് നിന്നും മാറ്റിയതോടെയാണ് പല പ്രശ്‌നങ്ങളും തുടങ്ങിയതെന്നും ഒരു ഘട്ടത്തില്‍ ഇട്ടിട്ട് പോവാന്‍ വരെ തോന്നിയെന്നും അദ്ദേഹം പറയുന്നു.
അതേസമയം, പ്രിയ വാര്യരെ ഉപയോഗിച്ചാണ് ഒമര്‍ റിലീസിന് മുന്‍പേ വരെ പബ്ലിസിറ്റി നടത്തിയതെന്നത് മറക്കരുതെന്നും ടീസറിലും ട്രെയിലറിലും ഗാനങ്ങളിലും നിറഞ്ഞ് നിന്നത് പ്രിയ ആണെന്ന കാര്യം ഓര്‍മിക്കണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
റിലീസിന് മുന്നേ പ്രിയയെ മുന്‍നിര്‍ത്തി പ്രചരണം നടത്തുകയും റിലീസിനു ശേഷം നൂറിന് മികച്ച അഭിപ്രായം ഉണ്ടായപ്പോള്‍ പ്രിയയെ താഴ്ത്തിയും നൂറിനെ പൊക്കിയുമുള്ള നിലപാട് മാറ്റണമെന്നും സോഷ്യല്‍ മീഡിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് ആവശ്യപ്പെടുന്നു.