ബംഗളൂരു: സ്റ്റോര്‍ റൂമില്‍ കെട്ടിപ്പിടിച്ചു നിന്ന പ്രിന്‍സിപ്പാളിന്റെയും അദ്ധ്യാപികയുടെയും വീഡിയോ വൈറലായതോടെ സസ്പെന്റ് ചെയ്ത് സ്കൂള്‍ അധികൃതര്‍.
സ്കൂളിലെ സ്റ്റോര്‍ റൂമില്‍ ആലിംഗനബന്ധരായി നിന്ന പ്രിന്‍സിപ്പാളിനും അദ്ധ്യാപികയെയും സസ്പെന്റ് ചെയ്തു.
ശിവമോഗയിലുള്ള മാലൂരു ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്കൂളിലാണ് നാടിന് നാണക്കേടുണ്ടാക്കിയ സംഭവമുണ്ടായത്.
ഇവര്‍ ആലിംഗനം ചെയ്ത് നില്ക്കുന്ന വീഡിയോ സ്റ്റോര്‍ റൂമിന്റെ ജനാലയില്‍ കൂടി ആരോ മൊബൈലില്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു.
സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതര്‍ നടപടിയിലേക്ക് നീങ്ങിയത്.
മുന്നൂറിനടുത്ത് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് ഇത്. പ്രിന്‍സിപ്പാളിനെ ആലിംഗനം ചെയ്തത് സ്കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അദ്ധ്യാപികയാണ്.
വീഡിയോ വൈറലായതോടെ ജില്ലാകളക്ടറും സംഭവത്തില്‍ ഇടപെട്ടിരുന്നു.