അഹങ്കാരിയും ജാഡക്കാരനുമൊന്നുമല്ല, മമ്മൂസ് വെറും പാവമാണ്: കവിയൂര്‍ പൊന്നമ്മ

27

പൊതുവെ സിനിമാക്കാര്‍ക്കിടയില്‍ മമ്മൂട്ടിയെ കുറിച്ച്‌ ഉള്ള ഒരു അപവാദമാണ് അദ്ദേഹം അഹങ്കാരിയും ചൂടനുമാണെന്ന്.

Advertisements

എന്നാല്‍, അങ്ങനെ കരുതിയിരുന്നവര്‍ തന്നെ പിന്നീട് മമ്മൂട്ടിയെ അടുത്തറിയുമ്ബോള്‍ ആ വാക്കുകള്‍ തിരുത്താറുണ്ട്.

അകലെ നിന്ന് നോക്കി കാണുമ്ബോള്‍ ഒരുപക്ഷേ, പലര്‍ക്കും മമ്മൂട്ടി ഒരു അഹങ്കാരിയാണെന്ന് തോന്നും. എന്നാല്‍, മമ്മൂട്ടിയെന്ന മനുഷ്യനെ അടുത്തറിയുന്ന ആരും ഇങ്ങനെ പറയില്ല.

മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മയും ഇതുതന്നെയാണ് പറയുന്നത്. ‘മമ്മൂട്ടിയെ കുറിച്ച്‌ പലരും പറയുന്ന ഒരു കാര്യമാണ് ജാഡയാണെന്നും അഹങ്കാരിയാണെന്നുമൊക്കെ.

പക്ഷേ അടുത്തറിയാവുന്നവര്‍ക്ക് മാത്രമേ മമ്മൂസിനെ മനസിലാവുകയുള്ളു. വെറും പാവമാണ്’ – പൊന്നമ്മ പറയുന്നു.

മമ്മൂട്ടിയുടെ അമ്മയായും നിരവധി സിനിമകളില്‍ കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, മലയാളികളുടെ അമ്മ – മകന്‍ കോമ്ബിനേഷന്‍ എന്ന് പറയുന്നത് മോഹന്‍ലാല്‍, പൊന്നമ്മ കോമ്ബിനേഷന്‍ ആണ്.

താന്‍ അല്ല പ്രസവിച്ചതെങ്കിലും ലാല്‍ തനിക്ക് സ്വന്തം മകനെ പോലെ ആണെന്ന് പൊന്നമ്മ പറയുന്നു.

Advertisement