മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനാകുന്ന സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തില്‍ പോണ്‍ നടിയായി രമ്യാ കൃഷ്ണന്‍ അഭിനയിക്കുന്നു. സമന്ത, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
ശില്‍പ്പ എന്ന ട്രാന്‍സ്‌വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. വിജയ് സേതുപതിയുടെ ശബ്ദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ട്രെയ്‌ലര്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
പടയപ്പയിലെ നീലാംബരിയായും ബാഹുബലിയിലെ ശിവകാമിയായും പ്രേക്ഷക ഹൃദയം കീഴടക്കിയ രമ്യാകൃഷ്ണന്‍, പോണ്‍ നടിയായുള്ള വേഷത്തെ വെല്ലുവിളിയായാണ് കാണുന്നത്.
ലീല എന്നാണ് രമ്യയുടെ കഥാപാത്രത്തിന്റെ പേര്. സിനിമാ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം എന്നാണ് രമ്യ ഇതിനെ വിശേഷിപ്പിക്കുന്നത്.
‘ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും. സൂപ്പര്‍ ഡിലക്‌സിലെ ലീല എന്ന കഥാപാത്രം ഞാന്‍ പണത്തിന് വേണ്ടി ചെയ്യുന്നതല്ല.
അതെന്റെ വലിയ ആഗ്രഹമാണ്’- ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രമ്യ പറഞ്ഞു. ചിത്രത്തിലെ ഒരു സുപ്രധാന സീന്‍ ഷൂട്ട് ചെയ്യാന്‍ 37 ടേക്കാണ് എടുത്തത്. രണ്ട് ദിവസം കൊണ്ടാണ് ടേക്ക് ഓകെ ആയതെന്നും രമ്യ പറഞ്ഞു.
ലീലയെ അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് പ്രമുഖ നടി നദിയ മൊയ്തുവിനെയായിരുന്നു.
പിന്നീടാണ് ആ വേഷം രമ്യയിലേക്ക് എത്തുന്നത്. രമ്യ ലീലയെ മനോഹരമായി അവതരിപ്പിച്ചുവെന്ന് സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ പറയുന്നു.
കുമാരരാജയുടെ കഥയ്ക്ക് മിഷ്‌കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ കെ.ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
യുവന്‍ ശങ്കര്‍രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 29 ന് സൂപ്പര്‍ഡിലക്‌സ് പ്രദര്‍ശനത്തിനെത്തും.