വിജയ് സേതുപതി സീതാക്കാതിയ്ക്ക് ശേഷം നായകനായെത്തുന്ന പുതിയ ചിത്രം സിന്ദുബാദിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇത് ശരിവെക്കുന്ന വിധത്തില്‍ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുടെ അകമ്പടിയോടെയാണ് ടീസര്‍ എത്തിയിരിക്കുന്നത്.
എസ്‌യു അരുണ്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സിന്ദുബാദ്. പന്നിയാറും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തില്‍ അഞ്ജലിയാണ് നായിക.
പേരന്‍പ് എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം അഞ്ജലിയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണിത്. സേതുപതിയുടെ മകന്‍ സൂര്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മലേഷ്യയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. രണ്ടു വര്‍ഷത്തോളമെടുത്താണ് സംവിധായകന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. യുവന്‍ ശങ്കര്‍രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
വിജയ് കാര്‍ത്തിക്ക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് റൂബെന്‍ എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. വന്‍സന്‍ മൂവീസ്,കെ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എസ് എന്‍ രാജരാജന്‍, ഷാന്‍ സുദര്‍ശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.