അതിജീവനയാത്ര, ഒടിയന്‍ മാണിക്യന്‍ നൂറ് ദിനങ്ങള്‍ പിന്നിടുന്നു

60

സമീപകാലത്ത് വമ്പന്‍ ഹൈപ്പില്‍ വന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. പ്രഖ്യാപനം മുതല്‍ തന്നെ ഒടിയനു വേണ്ടി ആരാധകര്‍ കാത്തിരുന്നു.

Advertisements

അത് തന്നെയായിരുന്നു ചിത്രത്തെ മോശമായി ബാധിച്ചതും. എന്നാല്‍ വിമര്‍ശനങ്ങളെ അതിജീവിച്ച് ഒടിയന്‍ നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്.

2018 ഡിസംബര്‍ 14 നായിരുന്നു ചിത്രം റിലീസിനെത്തിയത്. പരസ്യസംവിധായകനായ ശ്രീകുമാര്‍ മേനോന്റെ ആദ്യചിത്രമാണ് ‘ഒടിയന്‍’.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു ചിത്രം നിര്‍മിച്ചത്.

ആകാശത്തോളം പ്രതീക്ഷകള്‍ തന്ന് ആഴക്കടലോളം നിരാശയിലേക്ക് കൂപ്പുകുത്തിച്ചെന്നും അങ്ങനെയല്ല, ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഒടിയന്‍ എന്നും സമ്മിശ്രമായ പ്രതികണങ്ങളാണ് ചിത്രത്തിന് കേള്‍ക്കേണ്ടി വന്നത്.

വിമര്‍ശനങ്ങളെയും ആദ്യദിവസങ്ങളിലെ സൈബര്‍ ആക്രമണങ്ങളെയും അതിജീവിച്ച് ഒടിയന്‍ ബോക്‌സ് ഓഫീസില്‍ പിടിച്ചു കയറുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ പിന്നെ കണ്ടത്.

Advertisement