കൊച്ചി: കവര്‍ സോങ് എന്നു പറഞ്ഞപ്പോള്‍ ആരും ഇത്രയും പ്രതീക്ഷിച്ചു കാണില്ല. തലയില്‍ ഒരു കവറിട്ടു പാടുന്നതാണോ കവര്‍ സോങ് എന്നു ചോദിച്ചാലും ഇനി അമ്പരക്കേണ്ടതില്ല.
അത്തരത്തിലൊരു കവര്‍ സോങ്ങാണ് നിഖിലിന്റേത്. നിഖിലിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ എല്ലാവരും എന്നോടു ചോദിക്കുകയാണ് എന്താണ് കവര്‍സോങ് ചെയ്യാത്തത്.
അതുകൊണ്ട് ഒരു കവര്‍ സോങ്ങ് ചെയ്യാമെന്നു കരുതി.’ ഇങ്ങനെ പറയുന്ന നിഖില്‍ തലയില്‍ നീല കവറിട്ടു പാടുകയാണ്. ‘ശ്യാമാംബരം നീളെ മണിമുകിലിന്‍’.
സംഗീത വേദികളുടെ പിന്നാമ്പുറങ്ങളില്‍ നിഖില്‍ സ്ഥിരം ഇത്തരം തമാശകള്‍ കാണിക്കാറുണ്ടെന്നു മറ്റു ഗായകരും പറയുന്നു.
നിഖിലിന്റെ ഹാസ്യരൂപേണയുള്ള ഈ ‘കവര്‍’ സോങ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഈ കവര്‍ സോങ് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നു കരുതുന്നതായും നിഖില്‍ പറയുന്നു.
‘My new cover song…pls support..’എന്ന കുറിപ്പോടെ ഇട്ട കവര്‍ സോങ് ഇതിനോടകം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ കാണുകയും പങ്കുവെക്കുകയും ചെയ്തത്. റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതനായ താരമാണ് നിഖില്‍ രാജ്.