തൃശ്ശൂര്‍ സ്വദേശിനിയായ 36 കാരി യുമായി താന്‍ പ്രണയത്തിലാണ്; വെളിപ്പെടുത്തലുമായി അരിസ്റ്റോ സുരേഷ്

17

ഹിന്ദിയില്‍ വലിയ പ്രചാരം നേടിയ ടെലിവിഷന്‍ ഷോ ആയ ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയിരുന്നു.

നൂറ് ദിവസങ്ങളായി നീണ്ട് നില്‍ക്കുന്ന ഷോയില്‍ സിനിമാ, സീരിയല്‍, അവതാരക എന്നീ മേഖലകളില്‍ നിന്നുള്ള പതിനാറോളം മത്സരാര്‍ഥികളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്.

Advertisements

ചിലര്‍ എലിമിനേഷനിലൂടെ പുറത്തേക്ക് പോയപ്പോള്‍ മറ്റ് ചിലര്‍ ഹൗസിലേക്ക് തിരിച്ചെത്തിയിരുന്നു.

ബിഗ് ബോസിനുള്ളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് പേര്‍ളി മാണി ശ്രീനിഷ് അരവിന്ദ് പ്രണയത്തെ കുറിച്ചായിരുന്നു.

അതിനൊപ്പം നടന്‍ അരിസ്റ്റോ സുരേഷിന്റെ തകര്‍ന്ന പ്രണയത്തെ കുറിച്ചും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള കാര്യം താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

ഒടുവില്‍ തന്റെ ഭാവി വധുവിനെ സുരേഷ് തന്നെ കണ്ടെത്തിയിരിക്കുകയാണ്. താന്‍ പ്രണയത്തിലാണ്. ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ കഴിഞ്ഞാല്‍ ഉടനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

36 കാരിയായ തൃശ്ശൂര്‍ സ്വദേശിനിയാണ് വധു. പേരു വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയാന്‍ പറ്റില്ല.

യുവതിയെ ആദ്യമായി കണ്ടുമുട്ടുന്നത് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ്.

നിരവധി ബിസിനസുകളുള്ള പ്രണയിനി ക്യാന്റീന്‍ നടത്തിപ്പുകാരിയാണ്. ആദ്യ സിനിമയുടെ സെറ്റില്‍ നിന്നും തുടങ്ങി സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

Advertisement