അടുത്ത കാലത്ത് സിനിമാ മേഖലയില്‍ മീ ടു വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ബോളിവുഡില്‍ തനുശ്രീ ദത്തയിലൂടെ ശക്തി പ്രാപിച്ച മീ ടു പിന്നീട് മോളിവുഡ്, കോളിവുഡ് മേഖലകളിലും വിവാദങ്ങള്‍ക്ക് തുടക്കമിട്ടു.
മലയാള സിനിമയിലെ അമ്മ മുഖമായ കവിയൂര്‍ പൊന്നമ്മ സിനിമയില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവയ്ക്കുന്നു.
സിനിമാ മേഖലയില്‍ നിര്‍മ്മാതാവിന്റെ ഭാഗത്ത് നിന്നും ചില ശ്രമങ്ങളൊക്കെ ഉണ്ടായെങ്കിലും താന്‍ അവയെ എല്ലാം അതിജീവിച്ച് ബോള്‍ഡായി പിടിച്ചു നിന്നെന്ന് അവര്‍ ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി.
‘ചെന്നൈയില്‍ ചെന്നാല്‍ ഞാന്‍ സ്ഥിരമായി താമസിക്കുന്ന ഒരു ഹോട്ടലുണ്ട്. ഗായിക കവിയൂര്‍ രേവമ്മയുടെ ബന്ധുവിന്റെ ഹോട്ടല്‍. ഒരു ദിവസം ഞാന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവ് പറഞ്ഞു ഇന്ന് മുതല്‍ നമുക്ക് എന്റെ ഓഫീസിലേക്ക് താമസം മാറാമെന്ന്.
പറ്റില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു. അതെന്താ പൊന്നമ്മ അങ്ങനെ പറഞ്ഞത്. എനിക്ക് പറ്റില്ല അത്ര തന്നെ . വൈജയന്തിമാല പോലും പറയില്ലല്ലോ ഇങ്ങനെ.
ഞാന്‍ പറഞ്ഞു. വൈജയന്തിമാല പറയില്ലായിരിക്കാം പക്ഷേ ഞാന്‍ പറയും പിന്നീട് ഒരിക്കലും ആരില്‍ നിന്നും അങ്ങിനെയൊരു അനുഭവം ഉണ്ടായിട്ടില്ല.’ കവിയൂര്‍ പൊന്നമ്മ പറയുന്നു.
എന്ത് ത്യജിച്ചിട്ടാണെങ്കിലും സിനിമയില്‍ കയറിപ്പയറ്റണമെന്ന് കരുതുന്നവര്‍ക്കാണ് ഇത്തരം അബദ്ധങ്ങള്‍ പറ്റുന്നതെന്നും സിനിമയില്‍ വെറും സൗഹൃദത്തിനപ്പുറമായി ആഴത്തിലുള്ള ആത്മബന്ധമൊന്നും ആരോടും തോന്നിയിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.