സൂപ്പര്‍ഹിറ്റായിരുന്ന റണ്‍വേ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് ദിലീപും സംവിധായകന്‍ ജോഷിയും.
ബാലന്‍ വക്കീലിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോഷിയുടെ സൈന്യം എന്ന ചിത്രത്തില്‍ ദിലീപ് ആദ്യം അഭിനയിച്ചെങ്കിലും നായകനായി എത്തിയത് റണ്‍വേയിലാണ്.
ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ റണ്‍വേയിലെ വാളയാര്‍ പരമശിവം എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്.
റണ്‍വേയുടെ രണ്ടാംഭാഗം ഉടനെത്തുമെന്ന് അടുത്തിടെയായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ ദിലീപിന്റെ മറ്റു സിനിമകളുടെ പ്രഖ്യാപനം വന്നതോടെ വാളയാര്‍ പരമിവം വൈകുകയായിരുന്നു.
എന്നാല്‍ റണ്‍വേ രണ്ടാം ഭാഗത്തിനും മുന്‍പേ മറ്റൊരു ചിത്രവുമായി ദിലീപ് ജോഷി കൂട്ടുകെട്ട് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
ഒരു ത്രില്ലര്‍ ചിത്രത്തിനു വേണ്ടിയാകും ഈ ജനപ്രിയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതെന്നാണ് അറിയുന്നത്. ജോഷി ദിലീപ് കൂട്ടുകെട്ടിന്റെ പുതിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും അറിയുന്നു.