തലയുടെ രക്ഷപെടുത്തല്‍ വീണ്ടും: മാക്സ്വെല്ലിന്റെ കുറ്റി തെറിച്ചതും ധോണി കാരണം

36

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ജയം വെറും എട്ട് റണ്‍സിനായിരുന്നല്ലോ. ഇന്ത്യന്‍ ജയത്തിന് നിര്‍ണായകമായത് മാക്‌സ് വെല്ലിനെ പോലുളള അപകടകാരിയായ ബാറ്റ്‌സ്മാന്‍ കുറ്റി തെറിച്ച് മടങ്ങിയതായിരുന്നു.

Advertisements

മാക്‌സ് വെല്ലിനെ പുറത്താക്കിയ പന്തെറിഞ്ഞ കുല്‍ജദീപ് യാദവിന് സഹായമായത് വിക്കറ്റ് കീപ്പര്‍ ധോണിയുടെ നിര്‍ദേശമായിരുന്നു.

ഒരേ ലൈനില്‍ പന്തെറിയാന്‍ ധോണി, കുല്‍ദീപിനോട് ആവശ്യപ്പെടുകയായിരുന്നു. കുല്‍ദീപാകട്ടെ ധോണി പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു.

തുടര്‍ച്ചയായി മധ്യഭാഗത്ത് തന്നെ അദ്ദേഹം പന്തെറിഞ്ഞു. കനത്ത സമ്മര്‍ദ്ദത്തിലായിരുന്ന മാക്‌സ് വെല്‍ ഓവറിലെ മൂന്നാം പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചു.

എന്നാല്‍ പന്ത് കണക്ട് ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. മധ്യഭാഗത്ത് പതിച്ച പന്ത് മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ചു. അപകടകാരിയായ മാക്‌സ് വെല്‍ പുറത്ത്. ധോണിയുടെ നിര്‍ദ്ദേശം അനുസരിച്ച് പന്തെറിഞ്ഞ കുല്‍ദീപിലൂടെ ഇന്ത്യയ്ക്ക് ലഭിച്ചത് നിര്‍ണായക വിക്കറ്റും.

ഇതാദ്യമായല്ല ധോണി ഇന്ത്യന്‍ ടീമിന്റെ രക്ഷനാകുന്നത്. നേരത്തെ യുസ്‌വേന്ദ്ര ചഹലും ധോണിയുടെ നിര്‍ദേശം അനുസരിച്ച് നിരവധി വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Advertisement